loader image
കൊവിഡ് വാക്സിൻ മരണങ്ങൾ; നഷ്ടപരിഹാരത്തിന് കുറ്റമറ്റ നയം വേണമെന്ന് സുപ്രീം കോടതി

കൊവിഡ് വാക്സിൻ മരണങ്ങൾ; നഷ്ടപരിഹാരത്തിന് കുറ്റമറ്റ നയം വേണമെന്ന് സുപ്രീം കോടതി

ഡൽഹി: കൊവിഡ് വാക്സിനേഷന് ശേഷം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിട്ടവർക്കും മരിച്ചവരുടെ കുടുംബങ്ങൾക്കും നഷ്ടപരിഹാരം നൽകുന്നതിനായി വ്യക്തമായ ഒരു നയം രൂപീകരിക്കാൻ കേന്ദ്രസർക്കാരിനോട് സുപ്രീം കോടതി നിർദ്ദേശിച്ചു. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.

നിലവിലെ നിയമപരമായ ചട്ടക്കൂടുകൾക്കുള്ളിൽ നിന്നുകൊണ്ട് തന്നെ കേന്ദ്രസർക്കാർ ഇതിനായി ഒരു നയം രൂപീകരിക്കണം. എത്ര തുക നൽകണം എന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ കേന്ദ്രസർക്കാരിന് അന്തിമ തീരുമാനമെടുക്കാം. വാക്സിൻ നിർമ്മാണത്തിലോ വിതരണത്തിലോ പിഴവുണ്ടായെന്ന് തെളിയിക്കാതെ തന്നെ, പാർശ്വഫലങ്ങൾ നേരിട്ടവർക്ക് സാമ്പത്തിക സഹായം നൽകുന്ന രീതിയാണിത്.

Also Read: ‘ഉള്ളിയിലെ നെഗറ്റീവ് എനർജി’; വിചിത്ര ഹർജിയുമായി വന്ന അഭിഭാഷകനെ പഞ്ഞിക്കിട്ട് സുപ്രീം കോടതി!

കോടതി നിർദ്ദേശിക്കുന്ന ഈ നഷ്ടപരിഹാരം കൈപ്പറ്റുന്നത് മറ്റ് നിയമപരമായ പരിഹാരങ്ങൾ തേടുന്നതിന് തടസ്സമാകില്ല. കേരള ഹൈക്കോടതി നേരത്തെ പുറപ്പെടുവിച്ച ഉത്തരവ് സുപ്രീം കോടതി ശരിവെച്ചു. ദുരന്തനിവാരണ നിയമപ്രകാരം വാക്സിൻ മരണങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിലവിൽ വ്യവസ്ഥയില്ലെന്ന കേന്ദ്രത്തിന്റെ വാദം നിലനിൽക്കെയാണ് സുപ്രീം കോടതിയുടെ ഈ പുതിയ നിർദ്ദേശം.

See also  മന്ത്രി ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ ബിന്ദു മേനോൻ; പരാതി ലഭിച്ചാൽ കേസെടുക്കാൻ പോലീസ്

The post കൊവിഡ് വാക്സിൻ മരണങ്ങൾ; നഷ്ടപരിഹാരത്തിന് കുറ്റമറ്റ നയം വേണമെന്ന് സുപ്രീം കോടതി appeared first on Express Kerala.

Spread the love

New Report

Close