പള്ളികൾക്ക് സമീപം അലക്ഷ്യമായി പാർക്ക് ചെയ്താൽ പിടിവീഴും; ദുബായ് പൊലീസിന്റെ കർശന മുന്നറിയിപ്പ്

പള്ളികൾക്ക് സമീപം അലക്ഷ്യമായി പാർക്ക് ചെയ്താൽ പിടിവീഴും; ദുബായ് പൊലീസിന്റെ കർശന മുന്നറിയിപ്പ്

മസ്‌കാര സമയങ്ങളിൽ പള്ളികൾക്ക് സമീപമുള്ള അലക്ഷ്യമായ പാർക്കിങ്ങിനെതിരെ ദുബായ് പൊലീസ് നടപടി കർശനമാക്കുന്നു. റമസാനിലെ അവസാന പത്തുദിവസങ്ങളിൽ പള്ളികളിൽ വിശ്വാസികളുടെ തിരക്ക് വർദ്ധിക്കാനുള്ള സാധ്യത മുൻനിർത്തിയാണ് ഗതാഗത വിഭാഗത്തിന്റെ ഈ മുന്നറിയിപ്പ്. തറാവീഹ്, തഹജ്ജുദ് നമസ്‌കാരങ്ങൾക്കായി എത്തുന്നവർ റോഡുകളിലോ നടപ്പാതകളിലോ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടാൽ പിഴ ഉൾപ്പെടെയുള്ള നിയമനടപടികൾ നേരിടേണ്ടി വരും.

ഗതാഗത തടസ്സം സൃഷ്ടിക്കുന്ന രീതിയിൽ വാഹനങ്ങൾ നിർത്തിയിടുന്നത് മറ്റ് യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. മറ്റു വാഹനങ്ങൾക്ക് പുറത്തുകടക്കാൻ കഴിയാത്ത വിധം അവയ്ക്ക് പിന്നിലായി പാർക്ക് ചെയ്യുന്നവർക്ക് 500 ദിർഹം പിഴ ചുമത്തും. റോഡുകളിലെ ലെയ്നുകൾ തടസ്സപ്പെടുത്തുന്നത് വലിയ ഗതാഗതക്കുരുക്കിന് കാരണമാകുമെന്നും അതിനാൽ കൃത്യമായ പാർക്കിങ് നിയമങ്ങൾ പാലിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.

The post പള്ളികൾക്ക് സമീപം അലക്ഷ്യമായി പാർക്ക് ചെയ്താൽ പിടിവീഴും; ദുബായ് പൊലീസിന്റെ കർശന മുന്നറിയിപ്പ് appeared first on Express Kerala.

Spread the love
See also  പ്രതിഷേധങ്ങൾക്ക് ശമനം; ജമ്മു കശ്മീരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു

New Report

Close