ഒമാനിൽ ഈദ് അൽ ഫിത്തർ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു. പൊതുമേഖലയിലെയും സ്വകാര്യ മേഖലയിലെയും ജീവനക്കാർക്ക് 2026 മാർച്ച് 19 (റമദാൻ 29) വ്യാഴാഴ്ച മുതൽ അവധി ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. മാർച്ച് 23 തിങ്കളാഴ്ച വരെയാണ് അവധി. തുടർന്ന് മാർച്ച് 24 ചൊവ്വാഴ്ച മുതൽ ഔദ്യോഗിക പ്രവർത്തനങ്ങൾ പുനരാരംഭിക്കും.
അവധി ദിവസങ്ങളിൽ ജോലി ആവശ്യമാണെങ്കിൽ നിലവിലുള്ള തൊഴിൽ നിയമങ്ങൾക്കനുസൃതമായ പ്രതിഫലം നൽകിക്കൊണ്ട് ജീവനക്കാരെ ഡ്യൂട്ടിക്ക് നിയോഗിക്കാമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
Also Read: കുവൈത്ത് പ്രവാസികൾക്ക് ആശ്വാസം! സൗദി വഴി നാട്ടിലേക്ക് പുതിയ യാത്രാമാർഗം; അറിയേണ്ട കാര്യങ്ങൾ
ശമ്പളം നേരത്തെ നൽകണം
ഈദ് ആഘോഷങ്ങളുടെ ഭാഗമായി സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് മാർച്ചിലെ ശമ്പളം നേരത്തെ നൽകണമെന്ന് തൊഴിൽ മന്ത്രാലയം നിർദ്ദേശിച്ചു. മാർച്ച് 18 ബുധനാഴ്ചയ്ക്കുള്ളിൽ തൊഴിലാളികളുടെ വേതനം വിതരണം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാൻ എല്ലാ സ്വകാര്യ സ്ഥാപനങ്ങളോടും മന്ത്രാലയം ആവശ്യപ്പെട്ടു. റോയൽ ഡിക്രി നമ്പർ 53/2023 പ്രകാരമുള്ള തൊഴിൽ നിയമം അനുസരിച്ചാണ് ഈ നിർദ്ദേശം.
ജീവനക്കാർക്കും കുടുംബങ്ങൾക്കും സാമ്പത്തിക ബുദ്ധിമുട്ടില്ലാതെ പെരുന്നാൾ ആഘോഷങ്ങൾക്കായി ഒരുങ്ങാൻ സാധിക്കണമെന്ന ലക്ഷ്യത്തോടെയാണ് ഈ നടപടി. അംഗീകൃത പേയ്മെന്റ് സംവിധാനങ്ങൾ വഴി സമയബന്ധിതമായി വേതന കൈമാറ്റം സാധ്യമാക്കാൻ സുൽത്താനേറ്റിലെ എല്ലാ സ്ഥാപനങ്ങളും സഹകരിക്കണമെന്ന് മന്ത്രാലയം പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കി.
The post ഒമാനിൽ ഈദ് അവധി പ്രഖ്യാപിച്ചു; ശമ്പളം നേരത്തെ നൽകാൻ തൊഴിൽ മന്ത്രാലയത്തിന്റെ കർശന നിർദ്ദേശം appeared first on Express Kerala.



