തൃപ്പൂണിത്തുറയിൽ നിന്ന് കാണാതായ യുവാവ് ഇഞ്ചത്തൊട്ടി വനത്തിൽ മരിച്ച നിലയിൽ; അസ്വാഭാവിക മരണത്തിന് കേസ്

തൃപ്പൂണിത്തുറയിൽ നിന്ന് കാണാതായ യുവാവ് ഇഞ്ചത്തൊട്ടി വനത്തിൽ മരിച്ച നിലയിൽ; അസ്വാഭാവിക മരണത്തിന് കേസ്

കൊച്ചി: തൃപ്പൂണിത്തുറയിൽ നിന്ന് കാണാതായ യുവാവിനെ നേര്യമംഗലം ഇഞ്ചത്തൊട്ടി വനമേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തി. എരൂർ നടം ലേബർ ജങ്ഷൻ കുട്ടാത്ത് വീട്ടിൽ പരേതനായ പ്രകാശന്റെ മകൻ കെ.പി. പ്രശാന്തിനെയാണ് (38) വനത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഹിൽപാലസ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

കഴിഞ്ഞ തിങ്കളാഴ്ച വീട്ടിൽ നിന്ന് സ്കൂട്ടറിൽ പുറപ്പെട്ട പ്രശാന്ത് തിരിച്ചെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. നേര്യമംഗലം-ഇഞ്ചത്തൊട്ടി റോഡരികിൽ ദിവസങ്ങളായി ഒരു സ്കൂട്ടർ പാർക്ക് ചെയ്തിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. തുടർന്ന് നടത്തിയ തിരച്ചിലിലാണ് റോഡിൽ നിന്ന് 60 മീറ്റർ മാറി വനത്തിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്.

പ്രാഥമിക അന്വേഷണത്തിൽ മറ്റ് സംശയാസ്പദമായ സാഹചര്യങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

The post തൃപ്പൂണിത്തുറയിൽ നിന്ന് കാണാതായ യുവാവ് ഇഞ്ചത്തൊട്ടി വനത്തിൽ മരിച്ച നിലയിൽ; അസ്വാഭാവിക മരണത്തിന് കേസ് appeared first on Express Kerala.

Spread the love
See also  ശത്രുക്കൾക്ക് ഇനി വീട്ടിലും സുരക്ഷയില്ല!” മുന്നറിയിപ്പുമായി ഇറാൻ!

New Report

Close