
പത്തനംതിട്ട കോന്നിയിൽ മദ്യപാനിയായ യുവാവിന്റെ മർദനത്തിൽ നിന്ന് യുവതിയെ രക്ഷിക്കാൻ ശ്രമിച്ച അയൽവാസി കൊല്ലപ്പെട്ടു. എലിയറക്കൽ സ്വദേശി വഹാബ് (52) ആണ് മരിച്ചത്. സംഭവത്തിൽ ബന്ധുവും അയൽവാസിയുമായ നിയാസിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
മദ്യലഹരിയിൽ നിയാസ് ഭാര്യയെ ക്രൂരമായി ഉപദ്രവിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് വഹാബിന് നേരെ ആക്രമണമുണ്ടായത്. നിയാസ് ചുറ്റിക കൊണ്ട് വഹാബിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വഹാബ് ഇന്ന് രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്. പ്രതിയായ നിയാസ് സ്ഥിരമായി വീട്ടിൽ വഴക്കുണ്ടാക്കാറുള്ള ആളാണെന്ന് നാട്ടുകാർ പറയുന്നു.
The post മദ്യപാനിയുടെ ക്രൂരത; ഭാര്യയെ രക്ഷിക്കാൻ ശ്രമിച്ച അയൽവാസിക്ക് ദാരുണാന്ത്യം, തലയ്ക്കടിച്ചത് ചുറ്റികകൊണ്ട്! appeared first on Express Kerala.




