തൃഷയെ വിടാതെ ക്യാമറക്കണ്ണുകൾ! ചോദ്യങ്ങൾക്ക് മുന്നിൽ മൗനം പാലിച്ച് താരം

തൃഷയെ വിടാതെ ക്യാമറക്കണ്ണുകൾ! ചോദ്യങ്ങൾക്ക് മുന്നിൽ മൗനം പാലിച്ച് താരം

വിജയ്-സംഗീത വിവാഹമോചന വാർത്തകൾക്കും തൃഷയുമായി ബന്ധപ്പെടുത്തിയുള്ള അഭ്യൂഹങ്ങൾക്കും പിന്നാലെ സോഷ്യൽ മീഡിയയിൽ പുതിയ ചർച്ചകൾ സജീവമാകുന്നു. വിജയ്‌യുടെ ഭാര്യ സംഗീത സ്വർണലിംഗം വിവാഹമോചന ഹർജി നൽകിയതിന് തൊട്ടുപിന്നാലെ വിജയ്‌യും തൃഷയും ഒരുമിച്ച് വിവാഹവിരുന്നിനെത്തിയത് വലിയ തോതിലുള്ള വിവാദങ്ങൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്.

ഇപ്പോഴിതാ, ചെന്നൈ വിമാനത്താവളത്തിൽ വെച്ച് ഈ വിവാദങ്ങളെക്കുറിച്ച് പാപ്പരാസികൾ നേരിട്ട് ചോദ്യങ്ങൾ ഉന്നയിച്ചപ്പോൾ മറുപടി നൽകാതെ ഒഴിഞ്ഞുമാറിയിരിക്കുകയാണ് തൃഷ. നിർമ്മാതാവ് കൽപാത്തി എസ്. സുരേഷിന്റെ മകന്റെ വിവാഹവിരുന്നിൽ വിജയ്‌യ്ക്കൊപ്പം പങ്കെടുത്തതിനെക്കുറിച്ച് ചോദിച്ചപ്പോൾ താരം കേട്ടഭാവം നടിക്കാതെ നടന്നുനീങ്ങുകയായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ വലിയ തോതിൽ പ്രചരിക്കുന്നുണ്ട്.

Also Read: ‘ഡർബി’ ചിത്രത്തിലെ ടൂർ സോങ് പുറത്ത്

ചെങ്കൽപേട്ട് കുടുംബ കോടതിയിലാണ് വിജയ്‌ക്കെതിരെ സംഗീത ഹർജി നൽകിയിരിക്കുന്നത്. ഏപ്രിൽ 20-ന് ഈ ഹർജി പരിഗണിച്ചേക്കും. വിജയ്‌ക്ക് ഒരു നടിയുമായി വിവാഹേതര ബന്ധമുണ്ടെന്ന ഗൗരവകരമായ ആരോപണമാണ് സംഗീത ഉന്നയിച്ചിരിക്കുന്നത്. നേരത്തെ ‘ലിയോ’ സിനിമയുടെ ആഘോഷവേളയിൽ തൃഷയെ വിജയ് ‘രാജകുമാരി’ എന്ന് വിശേഷിപ്പിച്ചതും ഇരുവരും തമ്മിലുള്ള സൗഹൃദവും വലിയ വാർത്തയായിരുന്നു.

The post തൃഷയെ വിടാതെ ക്യാമറക്കണ്ണുകൾ! ചോദ്യങ്ങൾക്ക് മുന്നിൽ മൗനം പാലിച്ച് താരം appeared first on Express Kerala.

Spread the love
See also  വി ഡിയല്ലാതെ മറ്റാര്; വിഡി സതീശൻ കേരളത്തിൻ്റെ മുഖ്യമന്ത്രി
Scroll to Top