യുദ്ധഭീതിയും ഗ്യാസ് പ്രതിസന്ധിയും; ഐപിഎൽ ആവേശത്തിന് തടസ്സമാകുമോ?

യുദ്ധഭീതിയും ഗ്യാസ് പ്രതിസന്ധിയും; ഐപിഎൽ ആവേശത്തിന് തടസ്സമാകുമോ?

ശ്ചിമേഷ്യയിലെ സംഘർഷഭരിതമായ അന്തരീക്ഷവും രാജ്യത്തെ എൽപിജി പ്രതിസന്ധിയും ഇന്ത്യൻ പ്രീമിയർ ലീഗിന്റെ നടത്തിപ്പിനെ ബാധിക്കില്ലെന്ന് റിപ്പോർട്ട്. ഇറാൻ-ഇസ്രയേൽ യുദ്ധസാഹചര്യത്തെത്തുടർന്ന് ഹോർമുസ് കടലിടുക്ക് അടച്ചതോടെ സൗദി അറേബ്യ, ഖത്തർ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഗ്യാസ് ഇറക്കുമതി തടസ്സപ്പെട്ടിരുന്നു.

ഇത് ഐപിഎൽ വേദികളിലെ ഹോട്ടൽ സൗകര്യങ്ങളെയും മറ്റ് ക്രമീകരണങ്ങളെയും ബാധിക്കുമോ എന്ന ആശങ്ക ശക്തമായിരുന്നു. എന്നാൽ, നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഐപിഎൽ ഗവേണിംഗ് കൗൺസിൽ വ്യക്തമാക്കി. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും ഹോട്ടലുകൾ ഉൾപ്പെടെയുള്ള എല്ലാ പങ്കാളികളും നിലവിൽ പൂർണ്ണ സജ്ജരാണെന്നും ബിസിസിഐ വൃത്തങ്ങൾ അറിയിച്ചു.

Also Read:സഹായിക്കാൻ പോയി പണി കിട്ടി; സൽമാൻ അലി ആഗയുടെ ‘വിചിത്ര’ പുറത്താകൽ!

എങ്കിലും വിദേശ താരങ്ങളുടെ യാത്രയുമായി ബന്ധപ്പെട്ട വെല്ലുവിളികൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ദുബായ് വഴിയുള്ള വിമാന സർവീസുകൾ തടസ്സപ്പെട്ടതിനാൽ ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇൻഡീസ്, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള താരങ്ങളുടെ വരവ് വരും ദിവസങ്ങളിൽ മാത്രമേ വ്യക്തമാകൂ. ഓസ്‌ട്രേലിയ, ന്യൂസിലൻഡ് താരങ്ങളെ നിലവിലെ പ്രതിസന്ധി കാര്യമായി ബാധിച്ചിട്ടില്ല.

The post യുദ്ധഭീതിയും ഗ്യാസ് പ്രതിസന്ധിയും; ഐപിഎൽ ആവേശത്തിന് തടസ്സമാകുമോ? appeared first on Express Kerala.

Spread the love
See also  വി ഡിയല്ലാതെ മറ്റാര്; വിഡി സതീശൻ കേരളത്തിൻ്റെ മുഖ്യമന്ത്രി
Scroll to Top