
മലയാളികളുടെ പ്രിയനടൻ കലാഭവൻ മണി വിടവാങ്ങി 10 വർഷം പിന്നിടുമ്പോഴും, അദ്ദേഹത്തിന്റെ ഓർമ്മകൾ സിനിമാസ്വാദകരുടെ ഉള്ളിൽ ഇന്നും മായാതെ നിൽക്കുന്നു. മണിയുടെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായ ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’ എന്ന സിനിമയെക്കുറിച്ചും അതിലെ അഭിനയത്തിന് ലഭിക്കേണ്ടിയിരുന്ന ദേശീയ പുരസ്കാരത്തെക്കുറിച്ചും സംവിധായകൻ വിനയൻ പങ്കുവെച്ച വാക്കുകളാണ് ഇപ്പോൾ വീണ്ടും ചർച്ചയാകുന്നത്.
കലാഭവൻ മണിയുടെ പത്താം ചരമവാർഷികത്തോടനുബന്ധിച്ച് നടന്ന അനുസ്മരണ യോഗത്തിലാണ് വിനയൻ മനസ്സ് തുറന്നത്. ആ വർഷം മണിക്ക് ദേശീയ അവാർഡ് ലഭിക്കാത്തത് മോഹൻലാലിന്റെ ‘വാനപ്രസ്ഥം’ എന്ന ക്ലാസിക് ചിത്രം എതിരാളിയായി വന്നതുകൊണ്ടാണെന്ന് വിനയൻ പറഞ്ഞു. ഷാജി എൻ. കരുൺ സംവിധാനം ചെയ്ത വാനപ്രസ്ഥത്തിലെ മോഹൻലാലിന്റെ പ്രകടനം അതിഗംഭീരമായതിനാൽ മാത്രമാണ് മണിക്ക് അവാർഡ് നഷ്ടമായതെന്നും, അല്ലെങ്കിൽ തീർച്ചയായും ആ പുരസ്കാരം മണിക്ക് തന്നെ ലഭിക്കുമായിരുന്നുവെന്നും വിനയൻ ഓർമ്മിപ്പിച്ചു.
Also Read:തൃഷയെ വിടാതെ ക്യാമറക്കണ്ണുകൾ! ചോദ്യങ്ങൾക്ക് മുന്നിൽ മൗനം പാലിച്ച് താരം
1999-ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിൽ കാഴ്ചയില്ലാത്ത ‘രാമു’ എന്ന കഥാപാത്രത്തെ അതിസൂക്ഷ്മമായാണ് മണി അവതരിപ്പിച്ചത്. ആ വർഷം ജൂറിയുടെ പ്രത്യേക പരാമർശം (Special Jury Award) മണിക്ക് ലഭിച്ചിരുന്നു. കലാഭവൻ മണിയെ ഒരു മികച്ച സ്വഭാവനടനായി മലയാള സിനിമയിൽ പ്രതിഷ്ഠിച്ചതിൽ ഈ ചിത്രത്തിന് വലിയ പങ്കുണ്ട്.
The post എതിരാളി മോഹൻലാലിന്റെ ‘വാനപ്രസ്ഥം’! മണിക്ക് ദേശീയ പുരസ്കാരം കിട്ടാത്തതിനെ കുറിച്ച് വിനയൻ! appeared first on Express Kerala.




