ശബരിമലയിൽ സർക്കാർ ‘മലക്കംമറിച്ചിൽ’ ! എല്ലാ കാലത്തും വിശ്വാസികൾക്ക് ഒപ്പം; വി എൻ വാസവൻ

ശബരിമലയിൽ സർക്കാർ ‘മലക്കംമറിച്ചിൽ’ ! എല്ലാ കാലത്തും വിശ്വാസികൾക്ക് ഒപ്പം; വി എൻ വാസവൻ

ബരിമല യുവതീ പ്രവേശന വിഷയത്തിൽ സുപ്രീം കോടതിയിൽ നിലപാട് മാറ്റാനൊരുങ്ങി സംസ്ഥാന സർക്കാർ. വിശ്വാസികളുടെ താൽപര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് മാത്രമേ മുന്നോട്ട് പോകൂ എന്ന് മന്ത്രി വി.എൻ. വാസവൻ വ്യക്തമാക്കി. ആചാരപരമായ കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടത് പണ്ഡിതരും സാമൂഹിക പരിഷ്കർത്താക്കളുമാണെന്നും ഈ നിലപാട് കോടതിയെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി കോട്ടയത്ത് പറഞ്ഞു.

യുവതീ പ്രവേശനത്തെ അനുകൂലിച്ച മുൻ നിലപാട് തിരുത്തി, ആചാര സംരക്ഷണം വേണമെന്ന പുതിയ സത്യവാങ്മൂലം സംസ്ഥാന സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും ഇന്ന് സുപ്രീം കോടതിയിൽ സമർപ്പിക്കുമെന്നാണ് സൂചന. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, വിശ്വാസികളുടെ പ്രതിഷേധം തണുപ്പിക്കാനും അവരെ ഒപ്പം നിർത്താനുമുള്ള രാഷ്ട്രീയ നീക്കമായാണ് സർക്കാരിന്റെ ഈ ‘മലക്കംമറിച്ചിൽ’ വിലയിരുത്തപ്പെടുന്നത്. എം.വി. ഗോവിന്ദൻ നേരത്തെ വ്യക്തമാക്കിയത് പാർട്ടി നിലപാടാണെന്നും ഭരണപരമായ കാര്യങ്ങളിൽ വിശ്വാസികൾക്കൊപ്പമാണ് സർക്കാരെന്നും മന്ത്രി കൂട്ടിച്ചേർത്തു.

The post ശബരിമലയിൽ സർക്കാർ ‘മലക്കംമറിച്ചിൽ’ ! എല്ലാ കാലത്തും വിശ്വാസികൾക്ക് ഒപ്പം; വി എൻ വാസവൻ appeared first on Express Kerala.

Spread the love
See also  ബഹിരാകാശത്തെ റഷ്യൻ കണ്ണുകളും കടലിലെ ഇറാന്റെ ചാവേറുകളും; ലോകക്രമം മാറുന്നതിൻ്റെ നേർചിത്രം!