യുവതിപ്രവേശനത്തിൽ നേരിട്ടുള്ള നിലപാടില്ലാതെ സർക്കാർ; സത്യവാങ്മൂലം സമർപ്പിച്ചു

യുവതിപ്രവേശനത്തിൽ നേരിട്ടുള്ള നിലപാടില്ലാതെ സർക്കാർ; സത്യവാങ്മൂലം സമർപ്പിച്ചു

ബരിമല യുവതിപ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ പുതിയ സത്യവാങ്മൂലം സമർപ്പിച്ചു. യുവതിപ്രവേശനത്തെ അനുകൂലിച്ചോ പ്രതികൂലിച്ചോ ഉള്ള കൃത്യമായ നിലപാട് വ്യക്തമാക്കാതെയാണ് സർക്കാർ ഇത്തവണ കോടതിയെ സമീപിച്ചിരിക്കുന്നത്.

മതാചാരങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മതപണ്ഡിതർ തീരുമാനമെടുക്കുന്നതാണ് ഉചിതമെന്നും മുൻകാല അനുഭവങ്ങൾ ഇതാണ് വിരൽചൂണ്ടുന്നതെന്നും സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടുന്നു. മതത്തിന് പുറത്തുള്ളവർക്ക് പൊതുതാത്പര്യ ഹർജികളിലൂടെ ആചാരങ്ങളെ ചോദ്യം ചെയ്യാൻ കഴിയില്ലെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. വിഷയം കൂടുതൽ പഠിക്കുന്നതിനായി ഒരു വിദഗ്ധ സമിതിയെ നിയോഗിക്കണമെന്നും സ്റ്റാൻഡിങ് കൗൺസൽ നിഷേ രാജൻ ഷൊങ്കർ മുഖേന സമർപ്പിച്ച സത്യവാങ്മൂലത്തിൽ കേരളം ആവശ്യപ്പെട്ടു.

The post യുവതിപ്രവേശനത്തിൽ നേരിട്ടുള്ള നിലപാടില്ലാതെ സർക്കാർ; സത്യവാങ്മൂലം സമർപ്പിച്ചു appeared first on Express Kerala.

Spread the love
Scroll to Top