
കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇന്നോ നാളെയോ പ്രഖ്യാപിക്കാൻ സാധ്യത. പ്രഖ്യാപനത്തിന് മുന്നോടിയായുള്ള എല്ലാ ഒരുക്കങ്ങളും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതിനോടകം പൂർത്തിയാക്കിക്കഴിഞ്ഞു. വിവിധ സംസ്ഥാനങ്ങളിലെ സുരക്ഷാ ക്രമീകരണങ്ങൾക്കായി അർദ്ധസൈനിക വിഭാഗങ്ങളെ വിന്യസിക്കുന്നതുമായി ബന്ധപ്പെട്ട് കമ്മീഷൻ കേന്ദ്രസർക്കാരുമായി വിശദമായ ചർച്ചകൾ നടത്തി.
വോട്ടെണ്ണൽ മെയ് അഞ്ചിന് മുൻപായി പൂർത്തിയാക്കുന്ന രീതിയിലുള്ള ഒരു ഷെഡ്യൂളാകും തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാക്കുക. കേരളത്തിലെ വോട്ടെടുപ്പ് തീയതി നിശ്ചയിക്കുമ്പോൾ ഏപ്രിലിലെ വിഷു അടക്കമുള്ള ഉത്സവങ്ങൾ കൂടി പരിഗണിച്ചായിരിക്കും തീരുമാനമെന്ന് കമ്മീഷൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതനുസരിച്ചുള്ള അന്തിമ ഘട്ട നടപടികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. പ്രഖ്യാപനം വരുന്നതോടെ സംസ്ഥാനം ഔദ്യോഗികമായി തെരഞ്ഞെടുപ്പ് ചൂടിലേക്ക് മാറും.
The post കേരളം പോളിംഗ് ബൂത്തിലേക്ക്; നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്നോ നാളെയോ! appeared first on Express Kerala.




