ഹോട്ടൽ രുചിയിൽ ഗോതമ്പ് തന്തൂരി റൊട്ടി ഇനി വീട്ടിലും!

ഹോട്ടൽ രുചിയിൽ ഗോതമ്പ് തന്തൂരി റൊട്ടി ഇനി വീട്ടിലും!

ളിമൺ അടുപ്പുകളിൽ മാത്രം തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ് തന്തൂരി റൊട്ടി എന്ന ധാരണ ഇനി വേണ്ട. സാധാരണ മൈദ ഉപയോഗിച്ച് ഉണ്ടാക്കുന്ന തന്തൂരി റൊട്ടിക്ക് പകരം ആരോഗ്യകരമായ രീതിയിൽ ഗോതമ്പ് പൊടി ഉപയോഗിച്ച് നമ്മുടെ വീട്ടിലെ ദോശ തവയിൽ തന്നെ ഇത് തയ്യാറാക്കാം. ലളിതമായ ചേരുവകളും ശരിയായ വിദ്യകളും ഉണ്ടെങ്കിൽ ഹോട്ടലുകളിൽ ലഭിക്കുന്ന അതേ രുചിയിലും മണത്തിലും മൃദുവായ റൊട്ടി നമുക്ക് ലഭിക്കും. ഈ എളുപ്പവഴി വീട്ടമ്മമാർക്കും പാചകപ്രേമികൾക്കും ഒരുപോലെ ഉപകാരപ്രദമാണ്

ചേരുവകൾ

ഗോതമ്പ് പൊടി
ഉപ്പ്
പഞ്ചസാര
ബേക്കിംഗ് സോഡ
ബേക്കിംഗ് പൗഡർ
തൈര്
എണ്ണ

തയ്യാറാക്കുന്ന വിധം

ഒരു ബൗളിലേയ്ക്ക് ഗോതമ്പ് പൊടിയെടുക്കാം. അതിലേയ്ക്ക് ആവശ്യത്തിന് ഉപ്പും കുറച്ച് പഞ്ചസാരയും ചേർത്തിളക്കാം. ഒപ്പം ബേക്കിംഗ് സോഡയും ബേക്കിംഗ് പൗഡറും ചേർത്ത് കുറച്ച് എണ്ണയും ഒഴിക്കാം. ശേഷം ചെറുചൂടുള്ള വെള്ളം ഒഴിച്ച് മാവ് കുഴച്ചെടുക്കാം. ഇത് 30 മിനിറ്റ് അടച്ച് മാറ്റി വയ്ക്കാം. ശേഷം മാവ് ചെറിയ ഉരുളകളായി ഉരുട്ടിയെടുക്കാം. അത് കട്ടി കുറച്ച് പരത്താം. ഒരു തവ അടുപ്പിൽ വച്ചു നന്നായി ചൂടാക്കാം. ശേഷം തീ കറുച്ച് വച്ച് പരത്തിയ മാവ് ഓരോന്നായി വയ്ക്കാം. അതിൻ്റെ ഇരുവശങ്ങളും ചുട്ടെടുക്കാം. വെന്ത റൊട്ടിൽ അൽപം നെയ്യോ എണ്ണയോ പുരട്ടി വിളമ്പാം.

The post ഹോട്ടൽ രുചിയിൽ ഗോതമ്പ് തന്തൂരി റൊട്ടി ഇനി വീട്ടിലും! appeared first on Express Kerala.

Spread the love
Scroll to Top