കളമശ്ശേരിയിൽ യുവതിക്ക് നേരെ ക്രൂരമായ ആക്രമണം; തല തൂണിലിടിച്ച് അവശയാക്കി സ്വർണ്ണം കവർന്നു

കളമശ്ശേരിയിൽ യുവതിക്ക് നേരെ ക്രൂരമായ ആക്രമണം; തല തൂണിലിടിച്ച് അവശയാക്കി സ്വർണ്ണം കവർന്നു

കളമശ്ശേരി: കളമശ്ശേരി റെയിൽവേ മേൽപ്പാലത്തിന് സമീപം ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിക്ക് നേരെ അജ്ഞാതന്റെ ആക്രമണം. ഞായറാഴ്ച രാത്രി 8.15-ഓടെ എച്ച്.എം.ടി. ജങ്ഷനിലാണ് സംഭവം നടന്നത്.

താമസസ്ഥലത്തേക്ക് നടന്നുപോകുമ്പോൾ പിന്നിലൂടെ എത്തിയ അക്രമി തലയിൽ മുണ്ടിട്ടു മൂടുകയായിരുന്നു. തുടർന്ന് റെയിൽവേ മേൽപ്പാലത്തിന്റെ തൂണിൽ തല പലതവണ ഇടിപ്പിക്കുകയും കല്ല് കൊണ്ട് തലയ്ക്കടിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ് അവശയായ യുവതിയുടെ ഒരു പവൻ വരുന്ന സ്വർണ്ണമാലയും ഒരു കമ്മലും അക്രമി തട്ടിയെടുത്തു. പാന്റും ഷർട്ടും തൊപ്പിയും ധരിച്ച ഒരാളാണ് ആക്രമണം നടത്തിയത്. ഇയാളുടെ കൈവശം ഒരു ബാഗും ഉണ്ടായിരുന്നു. കളമശ്ശേരി പോലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കി.

The post കളമശ്ശേരിയിൽ യുവതിക്ക് നേരെ ക്രൂരമായ ആക്രമണം; തല തൂണിലിടിച്ച് അവശയാക്കി സ്വർണ്ണം കവർന്നു appeared first on Express Kerala.

Spread the love
Scroll to Top