‘എംപി ആണോ എംഎൽഎ ആണോ വലുത്?’ കെ സുധാകരനെതിരെ രൂക്ഷവിമർശനവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ

‘എംപി ആണോ എംഎൽഎ ആണോ വലുത്?’ കെ സുധാകരനെതിരെ രൂക്ഷവിമർശനവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള കെ സുധാകരന്റെ നീക്കത്തിനെതിരെ വീണ്ടും ആഞ്ഞടിച്ച് കാസർകോട് എംപി രാജ്‌മോഹൻ ഉണ്ണിത്താൻ. എംപി പദവിയിലിരിക്കെ നിയമസഭയിലേക്ക് മത്സരിക്കാൻ താൽപ്പര്യം പ്രകടിപ്പിക്കുന്ന കെ സുധാകരന്റെ നിലപാട് പരോക്ഷമായി തള്ളിക്കൊണ്ടാണ് ഉണ്ണിത്താൻ രംഗത്തെത്തിയത്.

ഏഴ് എംഎൽഎമാരുടെ നേതാവാണ് ഒരു എംപി. ഒരു ലക്ഷത്തിലധികം വോട്ടിന് ജനങ്ങൾ എന്നെ ജയിപ്പിച്ചത് എംപിയാകാനാണ്. അങ്ങനെയുള്ള തനിക്ക് ഒരു എംഎൽഎ ആയി ചുരുങ്ങാൻ കഴിയില്ല, എന്ന് ഉണ്ണിത്താൻ പറഞ്ഞു. പദവിയുടെ പ്രാധാന്യം എല്ലാവരും മനസ്സിലാക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. അതെസമയം പാർട്ടി കെ സുധാകരനെ തഴഞ്ഞെന്ന ആരോപണം അദ്ദേഹം നിഷേധിച്ചു. മാധ്യമങ്ങളാണ് ഇത്തരത്തിൽ വാർത്തകൾ നൽകുന്നത്. സ്ഥാനാർത്ഥി നിർണ്ണയത്തിന് കൃത്യമായ നടപടിക്രമങ്ങളുണ്ടെന്നും സിഇസി ആണ് അന്തിമ തീരുമാനം എടുക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read: നാട്ടികയിൽ മുകുന്ദന് ‘കൈ’ കൊടുക്കാതെ കോൺഗ്രസ്; സുനിൽ ലാലൂർ സ്ഥാനാർത്ഥിയായേക്കും

നിലവിലുള്ള എംഎൽഎമാരെ തന്നെ മത്സരിപ്പിക്കുന്നത് കൊണ്ടാണ് ഇടതുപക്ഷത്തിന് പെട്ടെന്ന് പട്ടിക ഇറക്കാൻ കഴിഞ്ഞത്. കോൺഗ്രസ് ഉടൻ തന്നെ പട്ടിക പുറത്തുവിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെയും കെ സുധാകരനെതിരെ ഉണ്ണിത്താൻ വിമർശനമുന്നയിച്ചിരുന്നു. മലവെള്ളപ്പാച്ചിലിൽ ഈട്ടിത്തടിയും തേക്കും ഒലിച്ചുപോകും എന്ന പ്രയോഗത്തിലൂടെ ഹൈക്കമാൻഡ് തീരുമാനത്തിന് മുകളിൽ ആരും എതിര്‍ക്കുമെന്ന് കരുതുന്നില്ലെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞിരുന്നു.

The post ‘എംപി ആണോ എംഎൽഎ ആണോ വലുത്?’ കെ സുധാകരനെതിരെ രൂക്ഷവിമർശനവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ appeared first on Express Kerala.

Spread the love
Scroll to Top