ബാലുശ്ശേരി എ.ബി.സി സെന്ററിൽ വെറ്ററിനറി സർജൻ നിയമനം; ഇപ്പോൾ അപേക്ഷിക്കാം

ബാലുശ്ശേരി എ.ബി.സി സെന്ററിൽ വെറ്ററിനറി സർജൻ നിയമനം; ഇപ്പോൾ അപേക്ഷിക്കാം

കോഴിക്കോട് ബാലുശ്ശേരിയിൽ പ്രവർത്തിക്കുന്ന എ.ബി.സി സെന്ററിൽ ദിവസവേതനടിസ്ഥാനത്തിൽ വെറ്ററിനറി സർജനെ നിയമിക്കുന്നു. 90 ദിവസത്തേക്കോ അല്ലെങ്കിൽ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് മുഖേനയുള്ള നിയമനം നടക്കുന്നത് വരെയോ ആയിരിക്കും ഈ നിയമനം. വെറ്ററിനറി സയൻസിൽ ബിരുദവും വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷനും ഉള്ളവർക്ക് അപേക്ഷിക്കാം. എ.ബി.സി സർജറികളിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണനയുണ്ടാകും.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വെള്ളക്കടലാസിൽ തയ്യാറാക്കിയ ബയോഡാറ്റയോടൊപ്പം വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ് എന്നിവയുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം കോഴിക്കോട് ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ നേരിട്ടെത്തി അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾക്കായി കോഴിക്കോട് ജില്ലാ മൃഗസംരക്ഷണ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.

The post ബാലുശ്ശേരി എ.ബി.സി സെന്ററിൽ വെറ്ററിനറി സർജൻ നിയമനം; ഇപ്പോൾ അപേക്ഷിക്കാം appeared first on Express Kerala.

Spread the love
Scroll to Top