ആരോഗ്യ സംരക്ഷണത്തിന് ആറ് സൂപ്പർ ഫുഡുകൾ; രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ ഇവ ശീലമാക്കാം

ആരോഗ്യ സംരക്ഷണത്തിന് ആറ് സൂപ്പർ ഫുഡുകൾ; രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ ഇവ ശീലമാക്കാം

മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥയിലും സാംക്രമിക രോഗങ്ങളുടെ പശ്ചാത്തലത്തിലും ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി നിലനിർത്തുക എന്നത് ഏറെ പ്രധാനമാണ്. നമുക്ക് ചുറ്റുമുള്ള പല ഭക്ഷണപദാർത്ഥങ്ങളും കൃത്യമായ രീതിയിൽ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തിയാൽ രോഗങ്ങളെ ഒരുപരിധിവരെ പ്രതിരോധിക്കാൻ സാധിക്കുമെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താൻ സഹായിക്കുന്ന ആറ് പ്രധാന ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് പരിശോധിക്കാം.

നാരകഫലങ്ങളാണ് ഈ പട്ടികയിൽ ഒന്നാമതായി വരുന്നത്. ഓറഞ്ച്, മധുരനാരങ്ങ, നാരങ്ങ എന്നിവയിൽ സമൃദ്ധമായുള്ള വൈറ്റമിൻ സി, അണുബാധകളെ ചെറുക്കുന്ന ശ്വേതരക്താണുക്കളുടെ ഉത്പാദനം വർധിപ്പിക്കാൻ സഹായിക്കുന്നു. ശരീരം വൈറ്റമിൻ സി ശേഖരിച്ചുവെക്കാത്തതിനാൽ ഇത്തരം പഴങ്ങൾ ദിവസേന ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. അതുപോലെ തന്നെ വൈറ്റമിൻ സി-യുടെ മറ്റൊരു പ്രധാന സ്രോതസ്സാണ് ചുവപ്പ് ക്യാപ്സിക്കം. നാരകഫലങ്ങളെക്കാൾ കൂടുതൽ വൈറ്റമിൻ സി അടങ്ങിയിട്ടുള്ള ഇവയിൽ ബീറ്റാ കരോട്ടിനും ധാരാളമുണ്ട്. ഇത് പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനൊപ്പം ചർമ്മത്തിന്റെയും കണ്ണുകളുടെയും ആരോഗ്യത്തിന് ഉത്തമവുമാണ്.

Also Read: ദേശീയ വാക്സിനേഷൻ ദിനം 2026! യുവാക്കൾ നിർബന്ധമായും എടുക്കേണ്ട 6 വാക്സിനുകൾ ഇവയാണ്

ദഹനാരോഗ്യം മെച്ചപ്പെടുത്തുന്നതിലൂടെ പ്രതിരോധശേഷി വർധിപ്പിക്കാൻ യോഗർട്ട് സഹായിക്കും. ഇതിലടങ്ങിയിരിക്കുന്ന പ്രോബയോട്ടിക്സ് എന്ന നല്ല ബാക്ടീരിയകൾ ഉദരസംബന്ധമായ പ്രശ്നങ്ങൾ കുറയ്ക്കുകയും പ്രതിരോധ സംവിധാനത്തെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. പഞ്ചസാര ചേർക്കാത്ത പ്ലെയ്ൻ യോഗർട്ടാണ് ആരോഗ്യത്തിന് ഏറ്റവും അനുയോജ്യം. രുചി വർധിപ്പിക്കാനായി ഇതിൽ പഴങ്ങളോ നട്സോ ചേർക്കാവുന്നതാണ്. ഔഷധഗുണങ്ങളുടെ കലവറയായ വെളുത്തുള്ളിയും ഇഞ്ചിയും നിത്യവും ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് അണുബാധകളെ അകറ്റി നിർത്താൻ സഹായിക്കും. വെളുത്തുള്ളിയിലെ അല്ലിസിൻ എന്ന സൾഫർ സംയുക്തവും ഇഞ്ചിയിലെ ജിഞ്ചെറോളും മികച്ച ആന്റി ബാക്ടീരിയൽ, ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളാണ് പ്രധാനം ചെയ്യുന്നത്.

മത്സ്യാഹാരം ഇഷ്ടപ്പെടുന്നവർക്ക് കൊഴുപ്പുള്ള മത്സ്യങ്ങൾ മികച്ച തിരഞ്ഞെടുപ്പാണ്. മത്തി, അയല, കോര തുടങ്ങിയ മത്സ്യങ്ങളിൽ അടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡുകളും വൈറ്റമിൻ ഡി-യും ശരീരത്തിലെ ഇൻഫ്ലമേഷൻ കുറയ്ക്കാനും രോഗപ്രതിരോധ ശേഷി ദൃഢമാക്കാനും സഹായിക്കുന്നു. ആഴ്ചയിൽ മൂന്നോ നാലോ തവണ ഇത്തരം മത്സ്യങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ദീർഘകാലാടിസ്ഥാനത്തിൽ മികച്ച ആരോഗ്യഫലങ്ങൾ നൽകുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (Generated by AI)

The post ആരോഗ്യ സംരക്ഷണത്തിന് ആറ് സൂപ്പർ ഫുഡുകൾ; രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ ഇവ ശീലമാക്കാം appeared first on Express Kerala.

Spread the love
Scroll to Top