കമ്മിൻസ് ഔട്ട്, ഇഷാൻ ഇൻ! പരിക്കേറ്റ നായകന് പകരം ഇന്ത്യയുടെ വെടിക്കെട്ട് താരം ഹൈദരാബാദിനെ നയിക്കും

കമ്മിൻസ് ഔട്ട്, ഇഷാൻ ഇൻ! പരിക്കേറ്റ നായകന് പകരം ഇന്ത്യയുടെ വെടിക്കെട്ട് താരം ഹൈദരാബാദിനെ നയിക്കും

പിഎൽ സീസൺ തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ സൺറൈസേഴ്‌സ് ഹൈദരാബാദ് ക്യാമ്പിൽ നിന്ന് നിർണ്ണായകമായ നായകമാറ്റ വാർത്തകൾ പുറത്തുവരുന്നു. പരിക്കിനെത്തുടർന്ന് സ്ഥിരം നായകൻ പാറ്റ് കമ്മിൻസിന് ആദ്യ മത്സരങ്ങൾ നഷ്ടമാകുമെന്ന് ഉറപ്പായതോടെ പകരം ആര് എന്ന ചോദ്യത്തിന് ഉത്തരമായിരിക്കുകയാണ്. വെടിക്കെട്ട് ഓപ്പണർ അഭിഷേക് ശർമ്മയുടെ പേര് നായകസ്ഥാനത്തേക്ക് സജീവമായി ഉയർന്നു കേട്ടിരുന്നെങ്കിലും, ഒടുവിൽ വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷനെ നായകനായി നിശ്ചയിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ആഷസ് പരമ്പരയ്ക്കിടെ പരിക്കേറ്റ പാറ്റ് കമ്മിൻസിന് ഇതുവരെ പൂർണ്ണ കായികക്ഷമത വീണ്ടെടുക്കാൻ സാധിക്കാത്തതാണ് ഹൈദരാബാദിനെ പുതിയൊരു ക്യാപ്റ്റനെ തേടാൻ പ്രേരിപ്പിച്ചത്. ജാർഖണ്ഡിനെ സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടത്തിലേക്ക് നയിച്ച ഇഷാന്റെ നായകപാടവമാണ് മാനേജ്‌മെന്റിനെ ആകർഷിച്ചത്. ആഭ്യന്തര ക്രിക്കറ്റിലും രാജ്യാന്തര തലത്തിലും മിന്നും ഫോമിലുള്ള ഇഷാൻ, ടി20 ലോകകപ്പിലും ന്യൂസിലൻഡ് പരമ്പരയിലുമായി അവിശ്വസനീയമായ സ്ട്രൈക്ക് റേറ്റിൽ റൺസ് അടിച്ചുകൂട്ടി കരിയറിലെ ഏറ്റവും മികച്ച ഫോമിലാണിപ്പോൾ.

Also Read:സഞ്ജുവിനെ മാറ്റിയതിൽ മാപ്പ് ചോദിച്ചു; സൂര്യകുമാർ യാദവിന്റെ ഹൃദയം തൊടുന്ന വെളിപ്പെടുത്തൽ

അഭിഷേക് ശർമ്മ – ട്രാവിസ് ഹെഡ് ഓപ്പണിംഗ് ജോഡിയെ മാറ്റാതെ തന്നെ മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യാൻ ഇഷാൻ കിഷന് സാധിക്കുമെന്നത് ടീമിന് വലിയ തന്ത്രപരമായ മേൽക്കൈ നൽകും. കഴിഞ്ഞ സീസണിൽ സ്ഥിരതയില്ലായ്മയുടെ പേരിൽ ചില വിമർശനങ്ങൾ നേരിട്ടെങ്കിലും, പുതിയ ആത്മവിശ്വാസത്തോടെ എത്തുന്ന ഇഷാൻ ടീമിനെ മുന്നിൽ നിന്ന് നയിക്കുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നു. മാർച്ച് 28-ന് ചിന്നസ്വാമി സ്റ്റേഡിയത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെയാണ് ഹൈദരാബാദിന്റെ സീസണിലെ ആദ്യ മത്സരം.

The post കമ്മിൻസ് ഔട്ട്, ഇഷാൻ ഇൻ! പരിക്കേറ്റ നായകന് പകരം ഇന്ത്യയുടെ വെടിക്കെട്ട് താരം ഹൈദരാബാദിനെ നയിക്കും appeared first on Express Kerala.

Spread the love
Scroll to Top