‘മൊത്തം സ്ത്രീവിരുദ്ധതയുടെ രൂക്ഷഗന്ധം’; ടി.കെ. ഗോവിന്ദനെതിരെ  നികേഷ് കുമാർ

‘മൊത്തം സ്ത്രീവിരുദ്ധതയുടെ രൂക്ഷഗന്ധം’; ടി.കെ. ഗോവിന്ദനെതിരെ നികേഷ് കുമാർ

തിരുവനന്തപുരം: കണ്ണൂർ തളിപ്പറമ്പിലെ ഇടത് സ്ഥാനാർത്ഥി പി.കെ. ശ്യാമളയ്ക്കെതിരായ ടി.കെ. ഗോവിന്ദന്റെ വിമത നീക്കത്തെ കടുത്ത ഭാഷയിൽ വിമർശിച്ച് എം.വി. നികേഷ് കുമാർ. ടി.കെ. ഗോവിന്ദന്റെ നിലപാടുകളിൽ സ്ത്രീവിരുദ്ധതയുടെ രൂക്ഷഗന്ധമാണെന്നും ഒരു വനിതാ സഖാവിനെ അദ്ദേഹം ഒറ്റുകൊടുക്കുകയാണെന്നും നികേഷ് കുമാർ ഫേസ്ബുക്കിൽ കുറിച്ചു.

തളിപ്പറമ്പിലെ പി.കെ. ശ്യാമളയോട് മാത്രമല്ല, പേരാവൂരിലെ കെ.കെ. ശൈലജയോടും ടി.കെ. ഗോവിന്ദന് തൃപ്തിയില്ല. 72 വയസ്സുള്ള ശൈലജ ടീച്ചറാണോ പേരാവൂർ പിടിക്കാൻ പോകുന്നത് എന്ന അദ്ദേഹത്തിന്റെ ചോദ്യം സ്ത്രീവിരുദ്ധമാണെന്ന് നികേഷ് കുമാർ ചൂണ്ടിക്കാട്ടി. ഭർത്താവ് പാർട്ടി പദവിയിലിരിക്കുമ്പോൾ ഭാര്യ മത്സരിക്കരുത് എന്ന വാദം പൊള്ളയാണ്. പ്രകാശ് കാരാട്ടും ബൃന്ദ കാരാട്ടും, ടി.വി. തോമസും ഗൗരിയമ്മയും ഉൾപ്പെടെയുള്ള ഉദാഹരണങ്ങൾ നിരത്തിയാണ് നികേഷ് കുമാർ ഇതിനെ പ്രതിരോധിച്ചത്.

Also Read: അടിയന്തരമായി ഇടപെടേണ്ട സാഹചര്യമില്ല; വെള്ളാപ്പള്ളി നടേശന്റെ അപ്പീൽ തള്ളി ഹൈക്കോടതി

പങ്കാളികളുടെ രാഷ്ട്രീയ വളർച്ച തടയാത്ത കമ്മ്യൂണിസ്റ്റ് നേതാക്കളുടെ പാരമ്പര്യം അദ്ദേഹം ഓർമ്മിപ്പിച്ചു. വെറുമൊരു പേരിന് നിയമസഭയിലേക്ക് മത്സരിക്കാൻ വേണ്ടി വർഷങ്ങളായുള്ള പാർട്ടി ബന്ധം ഉപേക്ഷിക്കുകയും ഒരു വനിതാ നേതാവിനെ വളഞ്ഞിട്ടാക്രമിക്കാൻ ശത്രുക്കൾക്ക് അവസരമൊരുക്കുകയുമാണ് ടി.കെ. ഗോവിന്ദൻ ചെയ്യുന്നതെന്ന് നികേഷ് കുമാർ ആരോപിച്ചു.

The post ‘മൊത്തം സ്ത്രീവിരുദ്ധതയുടെ രൂക്ഷഗന്ധം’; ടി.കെ. ഗോവിന്ദനെതിരെ നികേഷ് കുമാർ appeared first on Express Kerala.

Spread the love
Scroll to Top