ചെറിയ പെരുന്നാൾ! അജ്മാനിൽ സർക്കാർ ജീവനക്കാർക്ക് നാല് ദിവസത്തെ അവധി പ്രഖ്യാപിച്ചു

ചെറിയ പെരുന്നാൾ! അജ്മാനിൽ സർക്കാർ ജീവനക്കാർക്ക് നാല് ദിവസത്തെ അവധി പ്രഖ്യാപിച്ചു

ചെറിയ പെരുന്നാൾ പ്രമാണിച്ച് അജ്മാനിലെ സർക്കാർ ജീവനക്കാർക്ക് നാല് ദിവസത്തെ ഔദ്യോഗിക അവധി പ്രഖ്യാപിച്ചു. ഈ മാസം 19 മുതൽ 22 വരെയായിരിക്കും അവധിയെന്ന് അജ്മാൻ ഹ്യൂമൻ റിസോഴ്സ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. അവധിക്ക് ശേഷം 23-ാം തീയതി മുതൽ ഓഫീസുകൾ സാധാരണ നിലയിൽ പ്രവർത്തിച്ചു തുടങ്ങും. നേരത്തെ ഫെഡറൽ സർക്കാർ ജീവനക്കാർക്കും സമാനമായ രീതിയിൽ അവധി പ്രഖ്യാപിച്ചിരുന്നു.

യുഎഇ ഭരണാധികാരികൾക്കും രാജ്യത്തെ താമസക്കാർക്കും ലോകമെമ്പാടുമുള്ള ഇസ്‌ലാം മതവിശ്വാസികൾക്കും ഹ്യൂമൻ റിസോഴ്സ് ഡിപ്പാർട്ട്‌മെന്റ് പെരുന്നാൾ ആശംസകൾ നേർന്നു. പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി എമിറേറ്റിലെ വിവിധ ഇടങ്ങളിൽ വിപുലമായ ഒരുക്കങ്ങളാണ് പൂർത്തിയായി വരുന്നത്.

The post ചെറിയ പെരുന്നാൾ! അജ്മാനിൽ സർക്കാർ ജീവനക്കാർക്ക് നാല് ദിവസത്തെ അവധി പ്രഖ്യാപിച്ചു appeared first on Express Kerala.

Spread the love
Scroll to Top