
നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമാകുന്ന പശ്ചാത്തലത്തിൽ കെപിസിസി അധ്യക്ഷന്റെ താൽക്കാലിക ചുമതല ബെന്നി ബഹനാൻ എം.പിക്ക് നൽകും. നിലവിലെ അധ്യക്ഷൻ സണ്ണി ജോസഫ് പേരാവൂർ മണ്ഡലത്തിൽ സ്ഥാനാർത്ഥിയായതിനാലാണ് ഈ മാറ്റം.
പേരാവൂരിൽ മത്സരം കടുത്തതോടെ സണ്ണി ജോസഫിന് മണ്ഡലത്തിൽ പൂർണ്ണമായി ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വരും. തിരഞ്ഞെടുപ്പ് സമയത്ത് സംസ്ഥാന വ്യാപകമായി പാർട്ടിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മുഴുവൻ സമയ അധ്യക്ഷന്റെ സേവനം ആവശ്യമാണെന്ന് നേതൃത്വം വിലയിരുത്തി. തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാകുന്നത് വരെ മാത്രമായിരിക്കും ബെന്നി ബഹനാന്റെ ചുമതല.
Also Read: എംപിമാർ മത്സരിക്കേണ്ട എന്നാണ് നിലപാട്; രാജ്‌മോഹൻ ഉണ്ണിത്താൻ
അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് കോൺഗ്രസ് ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കിയത്. 9 വനിതകളടക്കം 55 സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. 19 സിറ്റിംഗ് എംഎൽഎമാർ പട്ടികയിലിടം പിടിച്ചു. കെ. സുധാകരൻ അവകാശവാദമുന്നയിച്ച കണ്ണൂരും, അടൂർ പ്രകാശ് ആവശ്യപ്പെട്ട കോന്നിയും ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയില്ല.
The post കെപിസിസിക്ക് പുതിയ അമരക്കാരൻ; ബെന്നി ബഹനാന് താൽക്കാലിക ചുമതല, സണ്ണി ജോസഫ് പേരാവൂരിലേക്ക് appeared first on Express Kerala.




