സെറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; 15.59 ശതമാനം വിജയം

സെറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; 15.59 ശതമാനം വിജയം

2026 ഫെബ്രുവരി 22-ന് നടന്ന സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (SET) ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷ എഴുതിയ 20,284 ഉദ്യോഗാർത്ഥികളിൽ 3,163 പേർ യോഗ്യത നേടി. 15.59 ആണ് ഇത്തവണത്തെ വിജയശതമാനം. കേരള സർക്കാർ ഔദ്യോഗിക വെബ്സൈറ്റ്, പി.ആർ.ഡി വെബ്സൈറ്റ്, എൽ.ബി.എസ് വെബ്സൈറ്റുകൾ വഴി ഫലം പരിശോധിക്കാവുന്നതാണ്.

സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ

എൽ.ബി.എസ് സെന്ററിന്റെ വെബ്സൈറ്റിൽ നിന്നും അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യുക. പൂരിപ്പിച്ച അപേക്ഷയോടൊപ്പം ആവശ്യമായ രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ഉള്ളടക്കം ചെയ്യണം. സ്വന്തം മേൽവിലാസം എഴുതിയതും 60 രൂപയുടെ സ്റ്റാമ്പ് പതിപ്പിച്ചതുമായ A4 വലിപ്പത്തിലുള്ള ക്ലോത്ത് ലൈൻഡ് കവർ അപേക്ഷയോടൊപ്പം വയ്ക്കണം.

അപേക്ഷ അയക്കേണ്ട വിലാസം

ഡയറക്ടർ,
എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്നോളജി,
പാളയം, തിരുവനന്തപുരം- 695033.

The post സെറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; 15.59 ശതമാനം വിജയം appeared first on Express Kerala.

Spread the love
Scroll to Top