ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാർത്ഥിയായി പി.കെ. ശശി; പ്രഖ്യാപനം ഇന്ന്, നാളെ റോഡ് ഷോ

ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാർത്ഥിയായി പി.കെ. ശശി; പ്രഖ്യാപനം ഇന്ന്, നാളെ റോഡ് ഷോ

പാലക്കാട്: സിപിഎം വിട്ട മുതിർന്ന നേതാവ് പി.കെ. ശശി നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റപ്പാലം മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കും. യു.ഡി.എഫ് നേതാക്കളുടെ നിർണ്ണായക യോഗം പുരോഗമിക്കുകയാണ്. സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്ന് തന്നെയുണ്ടാകും.

സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ നാളെ മണ്ഡലത്തിൽ വിപുലമായ റോഡ് ഷോ സംഘടിപ്പിക്കും. പി.കെ. ശശിയുടെ വരവിനെതിരെ കോൺഗ്രസിലെ ഒരു വിഭാഗം നേരത്തെ രംഗത്തെത്തിയിരുന്നു. ദിവസങ്ങൾക്ക് മുമ്പാണ് സിപിഎമ്മിനോട് പിണങ്ങിയ ശശി പാർട്ടി വിട്ടത്.

The post ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാർത്ഥിയായി പി.കെ. ശശി; പ്രഖ്യാപനം ഇന്ന്, നാളെ റോഡ് ഷോ appeared first on Express Kerala.

Spread the love
Scroll to Top