പാക്-അഫ്ഗാൻ സംഘർഷം! പിഎസ്എൽ താരങ്ങൾക്ക് മുന്നറിയിപ്പുമായി ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡ്

പാക്-അഫ്ഗാൻ സംഘർഷം! പിഎസ്എൽ താരങ്ങൾക്ക് മുന്നറിയിപ്പുമായി ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡ്

ഫ്ഗാനിസ്ഥാനിലെ ആശുപത്രിക്ക് നേരെ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ 400 പേർ കൊല്ലപ്പെട്ടതിനെത്തുടർന്ന് മേഖലയിൽ യുദ്ധസമാനമായ സാഹചര്യം ഉടലെടുത്തിരിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ വരാനിരിക്കുന്ന പാകിസ്താൻ സൂപ്പർ ലീഗിൽ (പിഎസ്എൽ) പങ്കെടുക്കുന്ന തങ്ങളുടെ താരങ്ങൾക്ക് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡ് കർശന സുരക്ഷാ മുന്നറിയിപ്പ് നൽകി. നിലവിൽ ഇറാൻ-ഇസ്രയേൽ-അമേരിക്ക തർക്കങ്ങൾക്കിടയിൽ പുതിയ യുദ്ധസാഹചര്യം കൂടി ഉരുത്തിരിഞ്ഞത് ലീഗിന്റെ സുരക്ഷയ്ക്ക് വലിയ വെല്ലുവിളിയായി മാറിയിട്ടുണ്ട്.

പിഎസ്എൽ കളിക്കാനായി പാകിസ്ഥാനിലേക്ക് പോകാൻ താരങ്ങൾക്ക് സർക്കാർ അനുമതി നൽകിയിട്ടുണ്ടെങ്കിലും, പെഷവാർ നഗരത്തിലേക്ക് യാത്ര ചെയ്യരുതെന്ന കർശന നിർദ്ദേശമാണ് ക്രിക്കറ്റ് ബോർഡ് ഇപ്പോൾ നൽകിയിരിക്കുന്നത്. ഈ മാസം 28-ന് പെഷവാറിൽ വെച്ച് പെഷവാർ സാൽമിയും റാവൽപിണ്ടിയും തമ്മിലുള്ള മത്സരം നിശ്ചയിച്ചിട്ടുണ്ട്. ഇതിൽ കളിക്കുന്ന ഓസീസ് താരങ്ങളായ ആരോൺ ഹാർഡി, ജാക്ക് ഫ്രേസർ മക്ഗുർഗ് എന്നിവരുടെ പങ്കാളിത്തം ഇതോടെ അനിശ്ചിതത്വത്തിലായി. സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാർണർ, മർനസ് ലാബുഷെയ്ൻ, ഗ്ലെൻ മാക്‌സ്‌വെൽ എന്നിവരും പരിശീലകരായ ടിം പെയ്ൻ, ജാസൺ ഗില്ലസ്പി എന്നിവരും ലീഗിന്റെ ഭാഗമാണ്.

Also Read:കമ്മിൻസിന് പരിക്ക്; സൺറൈസേഴ്‌സിനെ ഇഷാൻ കിഷൻ നയിക്കും, അഭിഷേക് വൈസ് ക്യാപ്റ്റൻ

അക്രമണത്തിൽ പ്രതിഷേധിച്ച് അഫ്ഗാനിസ്ഥാൻ താരങ്ങൾ ലീഗിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചിട്ടുണ്ട്. ലേലത്തിനായി പേര് രജിസ്റ്റർ ചെയ്തിരുന്ന മുജീബ് ഉർ റഹ്മാൻ, മുഹമ്മദ് നബി, ഫസൽ ഹഖ് ഫാറൂഖി തുടങ്ങിയ പ്രമുഖരെല്ലാം ഇതിനോടകം പിന്മാറ്റം പ്രഖ്യാപിച്ചു കഴിഞ്ഞു. പെഷവാർ സാൽമി നേരിട്ട് ടീമിലെടുത്തിരുന്ന സ്റ്റാർ ഓപ്പണർ റഹ്മാനുല്ല ഗുർബാസും കളിക്കാനിറങ്ങുന്ന കാര്യം സംശയത്തിലാണ്. ഇതാദ്യമായി ലേലത്തിലൂടെ താരങ്ങളെ തിരഞ്ഞെടുക്കുന്ന പിഎസ്എൽ പോരാട്ടങ്ങൾ ഈ മാസം 26 മുതലാണ് ആരംഭിക്കുന്നത്.

The post പാക്-അഫ്ഗാൻ സംഘർഷം! പിഎസ്എൽ താരങ്ങൾക്ക് മുന്നറിയിപ്പുമായി ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡ് appeared first on Express Kerala.

Spread the love
Scroll to Top