ഈദുൽ ഫിത്ർ അവധി! ദുബായിൽവി വീസ സേവനങ്ങൾ മുടങ്ങില്ല; ജിഡിആർഎഫ്എ പ്രവർത്തനസമയം പ്രഖ്യാപിച്ചു

ഈദുൽ ഫിത്ർ അവധി! ദുബായിൽവി വീസ സേവനങ്ങൾ മുടങ്ങില്ല; ജിഡിആർഎഫ്എ പ്രവർത്തനസമയം പ്രഖ്യാപിച്ചു

ദുബായ്: ഈദുൽ ഫിത്ർ അവധിക്കാലത്ത് പൊതുജനങ്ങൾക്ക് വിസ സംബന്ധമായ സേവനങ്ങൾ തടസ്സമില്ലാതെ ലഭ്യമാക്കുന്നതിനായി പ്രത്യേക പ്രവർത്തനസമയ ക്രമീകരണങ്ങൾ പ്രഖ്യാപിച്ച് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ്. മാർച്ച് 19 വ്യാഴാഴ്ച മുതൽ ഔദ്യോഗിക അവധി ആരംഭിക്കുന്ന സാഹചര്യത്തിൽ, ഉപഭോക്താക്കളുടെ ആവശ്യങ്ങൾ മുൻനിർത്തി സർവീസ് സെന്ററുകളും ഡിജിറ്റൽ സംവിധാനങ്ങളും സജ്ജമാണെന്ന് അധികൃതർ അറിയിച്ചു. മാർച്ച് 23 തിങ്കളാഴ്ച മുതൽ ഓഫീസുകൾ സാധാരണ നിലയിൽ പ്രവർത്തനം പുനരാരംഭിക്കും.

യാത്രക്കാരുടെ സൗകര്യം പരിഗണിച്ച് ദുബായ് രാജ്യാന്തര വിമാനത്താവളം ടെർമിനൽ 3-ലെ ആഗമന വിഭാഗത്തിലുള്ള കസ്റ്റമർ ഹാപ്പിനസ് സെന്റർ അവധി ദിവസങ്ങളിലും 24 മണിക്കൂറും പ്രവർത്തിക്കും. അൽ മനാര സെന്ററിലെ സേവന കേന്ദ്രം ദിവസേന രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1 വരെ ലഭ്യമായിരിക്കും. എന്നാൽ വെള്ളിയാഴ്ചകളിൽ രാവിലെ 8 മുതൽ ഉച്ചയ്ക്ക് 12 വരെ മാത്രമായിരിക്കും ഇവിടെ പ്രവർത്തിക്കുക. അൽ അവീറിലെ ഫോളോ-അപ്പ് വിഭാഗം രാവിലെ 7 മുതൽ വൈകിട്ട് 6 വരെ സേവനം നൽകും. വെള്ളിയാഴ്ചകളിൽ രാവിലെ 7 മുതൽ 11 വരെയും ഉച്ചയ്ക്ക് 1 മുതൽ വൈകിട്ട് 6 വരെയുമായിരിക്കും ഇവിടുത്തെ സമയം.

Also Read: വ്യോമാക്രമണ ഭീഷണി; സുരക്ഷാ നിർദേശങ്ങളുമായി ദുബായിലെ പാർപ്പിട കമ്പനികൾ

നേരിട്ട് ഓഫീസുകളിൽ എത്താൻ സാധിക്കാത്തവർക്കായി ജിഡിആർഎഫ്എ സ്മാർട്ട് ആപ്പ്, ദുബായ് നൗ ആപ്പ്, ഔദ്യോഗിക വെബ്സൈറ്റ് തുടങ്ങിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴി സേവനങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കും സഹായങ്ങൾക്കുമായി 8005111 എന്ന ടോൾ ഫ്രീ നമ്പറിൽ അമർ കോൾ സെന്ററിനെ 24 മണിക്കൂറും ബന്ധപ്പെടാവുന്നതാണ്. അവധി പ്രഖ്യാപനത്തോടൊപ്പം മുഴുവൻ പ്രവാസികൾക്കും സ്വദേശികൾക്കും ജിഡിആർഎഫ്എ ഈദുൽ ഫിത്ർ ആശംസകളും നേർന്നു.

The post ഈദുൽ ഫിത്ർ അവധി! ദുബായിൽവി വീസ സേവനങ്ങൾ മുടങ്ങില്ല; ജിഡിആർഎഫ്എ പ്രവർത്തനസമയം പ്രഖ്യാപിച്ചു appeared first on Express Kerala.

See also  ചാലക്കുടിയില്‍ ഗതാഗതക്കുരുക്ക് രൂക്ഷം. പാലം പണി 28നകം പൂര്‍ത്തിയാക്കാന്‍ ശ്രമം.
Spread the love
Scroll to Top