പശ്ചിമേഷ്യൻ സംഘർഷം! പ്രതിസന്ധികൾ ചർച്ച ചെയ്യാൻ പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന്

പശ്ചിമേഷ്യൻ സംഘർഷം! പ്രതിസന്ധികൾ ചർച്ച ചെയ്യാൻ പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന്

ശ്ചിമേഷ്യയിൽ യുദ്ധസാഹചര്യം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ രാജ്യം നേരിടാനിടയുള്ള വെല്ലുവിളികൾ ചർച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ന് മുഖ്യമന്ത്രിമാരുടെ യോഗം ചേരും. വൈകുന്നേരം വീഡിയോ കോൺഫറൻസിലൂടെ നടക്കുന്ന ഈ യോഗത്തിൽ, സംഘർഷം ആഗോളതലത്തിൽ സൃഷ്ടിച്ചേക്കാവുന്ന ഊർജ്ജ പ്രതിസന്ധി, വിതരണ ശൃംഖലയിലെ തടസ്സങ്ങൾ എന്നിവ കേന്ദ്രം വിലയിരുത്തും. ഇന്ധനം, വളം, മറ്റ് അവശ്യവസ്തുക്കൾ എന്നിവയുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനും വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനും സംസ്ഥാനങ്ങൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ യോഗത്തിന്റെ പ്രധാന അജണ്ടയാണ്.

പ്രതിസന്ധിയെ ഒറ്റക്കെട്ടായി നേരിടാനുള്ള കർമ്മപദ്ധതികൾ രൂപീകരിക്കുകയാണ് യോഗത്തിന്റെ ലക്ഷ്യം. ക്രമസമാധാനം ഉറപ്പാക്കൽ, അവശ്യസാധനങ്ങളുടെ പൂഴ്ത്തിവെപ്പ് തടയൽ തുടങ്ങിയ കാര്യങ്ങളിൽ സംസ്ഥാനങ്ങൾക്ക് കൃത്യമായ നിർദ്ദേശങ്ങൾ നൽകും. തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ മാതൃകാ പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ അവിടുത്തെ മുഖ്യമന്ത്രിമാർ യോഗത്തിൽ പങ്കെടുക്കില്ല. പകരം, കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരുമായി പ്രധാനമന്ത്രിയുടെ ഓഫീസ് പ്രത്യേക യോഗം ചേരുമെന്നും ഔദ്യോഗിക അറിയിപ്പുണ്ട്.

The post പശ്ചിമേഷ്യൻ സംഘർഷം! പ്രതിസന്ധികൾ ചർച്ച ചെയ്യാൻ പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന് appeared first on Express Kerala.

Spread the love
See also  യുദ്ധത്തിനിടയിലും ഇറാന് ‘എണ്ണപ്പണം’! റെക്കോർഡ് വരുമാനം; വിപണിയിൽ വൻ മുന്നേറ്റം