loader image
മുഖ്യമന്ത്രി നിഖാബ് വലിച്ചുതാഴ്ത്തി; അപമാനിതയായ വനിതാ ഡോക്ടർ ജോലി ഉപേക്ഷിക്കുന്നു

മുഖ്യമന്ത്രി നിഖാബ് വലിച്ചുതാഴ്ത്തി; അപമാനിതയായ വനിതാ ഡോക്ടർ ജോലി ഉപേക്ഷിക്കുന്നു

പട്ന: പൊതുവേദിയിൽ വെച്ച് മുഖ്യമന്ത്രി നിതീഷ് കുമാർ അപമാനിക്കാൻ ശ്രമിച്ചതിൽ മനംനൊന്ത് മുസ്ലിം വനിതാ ഡോക്ടർ ജോലി ഉപേക്ഷിക്കാൻ തീരുമാനിച്ചു. ആയുഷ് ഡോക്ടറായി നിയമനം ലഭിച്ച നുസ്രത് പർവീൺ ആണ്, നിയമനക്കത്ത് കൈപ്പറ്റിയെങ്കിലും ജോലിയിൽ പ്രവേശിക്കേണ്ടതില്ലെന്ന നിലപാട് സ്വീകരിച്ചിരിക്കുന്നത്. ഡിസംബർ 20-ന് ജോലിയിൽ ചേരാനിരിക്കെയാണ് ഈ അപ്രതീക്ഷിത തീരുമാനം.

ഡിസംബർ 15-ന് നടന്ന ആയുഷ് ഡോക്ടർമാർക്കുള്ള നിയമനക്കത്ത് വിതരണ ചടങ്ങിലായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. നുസ്രത് പർവീണിന് സർട്ടിഫിക്കറ്റ് നൽകുന്നതിനിടെ മുഖ്യമന്ത്രി നിതീഷ് കുമാർ അപ്രതീക്ഷിതമായി അവരുടെ നിഖാബ് വലിച്ചുതാഴ്ത്താൻ ശ്രമിക്കുകയായിരുന്നു. മതപരമായ വസ്ത്രധാരണത്തെയും സ്വകാര്യതയെയും ലംഘിക്കുന്ന മുഖ്യമന്ത്രിയുടെ ഈ പ്രവൃത്തിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. വേദിയിലുണ്ടായിരുന്ന ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി മുഖ്യമന്ത്രിയെ തടയാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

സംഭവം വിവാദമായതോടെ നിതീഷ് കുമാറിനെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തി. മുഖ്യമന്ത്രിയുടെ പ്രവൃത്തി നീചമാണെന്നും അദ്ദേഹം മനോനില തെറ്റിയതുപോലെയാണ് പെരുമാറുന്നതെന്നും ആരോപിച്ച കോൺഗ്രസ്, നിതീഷ് കുമാർ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു. ബിജെപി-ജെഡിയു സഖ്യത്തിന് സ്ത്രീകളോടുള്ള വികലമായ മനോഭാവമാണ് ഇതിലൂടെ പുറത്തുവന്നതെന്ന് ആർജെഡി വക്താവ് ഇജാസ് അഹമ്മദ് പ്രതികരിച്ചു.

See also  ഓൺലൈൻ ടാക്സികൾ നാളെ മുതൽ നിരത്തിലിറങ്ങില്ല; ഊബർ, സ്വിഗ്ഗി, സൊമാറ്റോ തൊഴിലാളികൾ പണിമുടക്കിലേക്ക്

Also Read: ടിക്കറ്റില്ലാത്ത യാത്രയും കാലിയായ ഖജനാവും! ‘ശക്തി’യിൽ തട്ടി കർണാടക ഗതാഗത കോർപ്പറേഷനുകൾ തകർച്ചയിലേക്ക്?

പൊതുമധ്യത്തിൽ നേരിട്ട അപമാനം തന്നെ വല്ലാതെ തളർത്തിയെന്ന് നുസ്രത് പർവീൺ പറയുന്നു. എന്നാൽ, കഷ്ടപ്പെട്ട് നേടിയ ജോലി ഉപേക്ഷിക്കരുതെന്നും ജോലിയിൽ പ്രവേശിക്കണമെന്നും പറഞ്ഞ് നുസ്രത്തിനെ ആശ്വസിപ്പിക്കാനുള്ള ശ്രമത്തിലാണ് കുടുംബാംഗങ്ങൾ. മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായ ഈ നടപടിക്കെതിരെ രാജ്യവ്യാപകമായി തന്നെ പ്രതിഷേധം ഉയരുകയാണ്.
The post മുഖ്യമന്ത്രി നിഖാബ് വലിച്ചുതാഴ്ത്തി; അപമാനിതയായ വനിതാ ഡോക്ടർ ജോലി ഉപേക്ഷിക്കുന്നു appeared first on Express Kerala.

Spread the love

New Report

Close