സൂഖ് അൽ ജുബൈലിൽ സന്ദർശക പ്രവാഹം! റമസാൻ-ഈദ് കാലയളവിൽ എത്തിയത് 6.29 ലക്ഷം പേർ

സൂഖ് അൽ ജുബൈലിൽ സന്ദർശക പ്രവാഹം! റമസാൻ-ഈദ് കാലയളവിൽ എത്തിയത് 6.29 ലക്ഷം പേർ

ഷാർജയിലെ പ്രമുഖ വിപണിയായ സൂഖ് അൽ ജുബൈലിൽ റമസാൻ മാസത്തിലും ഈദുൽ ഫിത്തർ ദിനങ്ങളിലുമായി എത്തിയത് ആറര ലക്ഷത്തിനടുത്ത് സന്ദർശകർ. ഷാർജ നഗരം, അൽ ദൈദ്, കൽബ എന്നിവിടങ്ങളിലെ മാർക്കറ്റുകളിലായി ആകെ 6,29,000 പേർ സന്ദർശനം നടത്തിയതായാണ് ഔദ്യോഗിക കണക്കുകൾ. ഉപഭോക്താക്കൾക്ക് വിപണിയിലുള്ള വർധിച്ചുവരുന്ന വിശ്വാസമാണ് ഈ റെക്കോർഡ് സന്ദർശക സംഖ്യയിലൂടെ വ്യക്തമാകുന്നതെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.

ഷാർജ മെയിൻ മാർക്കറ്റിൽ മാത്രം ഏകദേശം 4,30,000 പേർ എത്തിയപ്പോൾ, അൽ ദൈദിൽ 1,31,000 പേരും കൽബയിൽ 68,000 പേരും സന്ദർശനം നടത്തി. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം ഗുണമേന്മയുള്ള ഉൽപന്നങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കാൻ സാധിച്ചതാണ് ഇത്രയധികം ആളുകളെ ആകർഷിക്കാൻ കാരണമായതെന്ന് ഷാർജ മാർക്കറ്റ്സ് സീനിയർ മാനേജർ അബ്ദുല്ല അൽ ഷംസി പറഞ്ഞു. തിരക്കേറിയ സമയങ്ങളിലും തടസ്സമില്ലാതെ ഫ്രഷ് ഉൽപന്നങ്ങൾ എത്തിക്കാൻ വിപണികൾക്ക് സാധിച്ചു എന്നത് ശ്രദ്ധേയമാണ്.

Also Read: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഡ്രോൺ ആക്രമണം!

ഷാർജ ഗവൺമെന്റിന്റെ നിക്ഷേപ വിഭാഗമായ ഷാർജ അസറ്റ് മാനേജ്‌മെന്റിന് കീഴിലാണ് ഈ മാർക്കറ്റുകൾ പ്രവർത്തിക്കുന്നത്. വർധിച്ച ആവശ്യം പരിഗണിച്ച് കൂടുതൽ ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തിച്ചിരുന്നതായി സെൻട്രൽ, ഈസ്റ്റേൺ റീജിയൻ മാനേജർമാർ വ്യക്തമാക്കി. പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനൊപ്പം വിപണിയിൽ സ്ഥിരത ഉറപ്പാക്കാനും സൂഖ് അൽ ജുബൈലിന് സാധിക്കുന്നുണ്ട്. ഗുണമേന്മയുള്ള സേവനം ഉറപ്പാക്കാൻ വരും വർഷങ്ങളിലും കൂടുതൽ സൗകര്യങ്ങൾ ഒരുക്കാനാണ് അധികൃതരുടെ തീരുമാനം.

The post സൂഖ് അൽ ജുബൈലിൽ സന്ദർശക പ്രവാഹം! റമസാൻ-ഈദ് കാലയളവിൽ എത്തിയത് 6.29 ലക്ഷം പേർ appeared first on Express Kerala.

Spread the love
Scroll to Top