ഭാര്യയുടെ മദ്യപാനം ശല്യമായി; കാലിൽ ചങ്ങലയിട്ട് പൂട്ടി ഭർത്താവ്

ഭാര്യയുടെ മദ്യപാനം ശല്യമായി; കാലിൽ ചങ്ങലയിട്ട് പൂട്ടി ഭർത്താവ്

കൊല്ലങ്കോട്: അമിത മദ്യപാനത്തെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് ഭാര്യയെ കാലുകളിൽ ചങ്ങലയിട്ട് പൂട്ടിയിട്ട ഭർത്താവ്. ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ കൊല്ലങ്കോട് ആനമാറി റോഡരികിൽ കാലുകൾ ചങ്ങലയിട്ട നിലയിൽ കണ്ടെത്തിയ 55-കാരിയായ തമിഴ്‌നാട് സ്വദേശിനിയെ അഗ്നിരക്ഷാസേനയും പോലീസും ചേർന്നാണ് മോചിപ്പിച്ചത്.

ഊട്ടറയിൽ ഷെഡ് കെട്ടി താമസിക്കുന്ന ദമ്പതിമാർക്കിടയിൽ മദ്യപാനത്തെച്ചൊല്ലി നിത്യവും വഴക്കുണ്ടാകാറുണ്ട്. ഭാര്യ മദ്യപിച്ചു കഴിഞ്ഞാൽ പരിസരവാസികൾക്ക് ശല്യമുണ്ടാക്കുന്നുവെന്നും, തനിക്ക് ജോലിക്ക് പോകാൻ കഴിയാത്ത അവസ്ഥയാണെന്നുമാണ് ഭർത്താവ് പോലീസിന് നൽകിയ മൊഴി. മദ്യപിച്ചാൽ വിവസ്ത്രയായി പുറത്തിറങ്ങുന്ന ശീലമുള്ളതിനാൽ, താൻ ജോലിക്ക് പോകുമ്പോൾ ഭാര്യ പുറത്തുപോകാതിരിക്കാനാണ് കാലുകൾ ചങ്ങലയിട്ട് പൂട്ടിയതെന്ന് ഇയാൾ പറഞ്ഞു.

Also Read: ബാരാബങ്കിയിൽ കൊടുംക്രൂരത; യുവാവിനെ കഴുത്തറുത്ത് കൊന്നു, 50-കാരൻ പിടിയിൽ

പൂട്ടിയിട്ട കാലുകളുമായി വീടിന് പുറത്തെത്തിയ സ്ത്രീ, ഒരു സ്കൂട്ടർ യാത്രക്കാരന്റെ സഹായത്തോടെയാണ് ആനമാറി റോഡിലെ വർക്ക്‌ഷോപ്പിന് മുന്നിലെത്തിയത്. വിവരമറിഞ്ഞെത്തിയ കൊല്ലങ്കോട് അഗ്നിരക്ഷാസേനാംഗങ്ങൾ കട്ടർ ഉപയോഗിച്ച് ഏറെ നേരം പരിശ്രമിച്ചാണ് ചങ്ങലയും പൂട്ടുകളും മുറിച്ചുമാറ്റിയത്. സ്ത്രീയെ മോചിപ്പിച്ച ശേഷം ഇവരെയും ഭർത്താവിനെയും സ്റ്റേഷനിലെത്തിച്ച് പോലീസ് വിശദമായി സംസാരിച്ചു. ഇനി ഇത്തരം ക്രൂരതകൾ ആവർത്തിക്കില്ലെന്ന ഉറപ്പിന്മേൽ ഇരുവരെയും കേസെടുക്കാതെ വിട്ടയച്ചതായി പ്രിൻസിപ്പൽ സബ് ഇൻസ്പെക്ടർ ശ്രിജിൽ അറിയിച്ചു.

The post ഭാര്യയുടെ മദ്യപാനം ശല്യമായി; കാലിൽ ചങ്ങലയിട്ട് പൂട്ടി ഭർത്താവ് appeared first on Express Kerala.

Spread the love
Scroll to Top