ട്രെയിനിൽ ഫോൺ നഷ്ടപ്പെട്ടോ? ഇനി സ്റ്റേഷനിൽ പോകേണ്ട, വണ്ടിയിലിരുന്ന് തന്നെ പരാതി നൽകാം!

ട്രെയിനിൽ ഫോൺ നഷ്ടപ്പെട്ടോ? ഇനി സ്റ്റേഷനിൽ പോകേണ്ട, വണ്ടിയിലിരുന്ന് തന്നെ പരാതി നൽകാം!

തീവണ്ടി യാത്രയ്ക്കിടെ മൊബൈൽ ഫോൺ നഷ്ടപ്പെട്ടാൽ യാത്രക്കാർക്ക് പോലീസ് സ്റ്റേഷനിൽ പോകാതെ തന്നെ പരാതി നൽകാനും ഫോൺ നമ്പർ ബ്ലോക്ക് ചെയ്യാനും പുതിയ സംവിധാനം ഒരുക്കി ദക്ഷിണ റെയിൽവേ. റെയിൽവേ സംരക്ഷണ സേന ടെലികോം വകുപ്പ് എന്നിവയുമായി സഹകരിച്ചാണ് ഈ ഡിജിറ്റൽ സൗകര്യം നടപ്പിലാക്കുന്നത്.

ഫോൺ നഷ്ടപ്പെട്ടെന്ന് തിരിച്ചറിഞ്ഞാലുടൻ ‘റെയിൽ മദദ്’ (Rail Madad) ആപ്പ് വഴിയോ അല്ലെങ്കിൽ 139 എന്ന നമ്പറിൽ വിളിച്ചോ വിവരം അറിയിക്കുക. തുടർന്ന് CEIR (Central Equipment Identity Register) പോർട്ടലിൽ കയറി ഡിജിറ്റൽ രജിസ്‌ട്രേഷൻ പൂർത്തിയാക്കണം. പരാതി ലഭിച്ചാലുടൻ ആർ.പി.എഫും സൈബർ സെല്ലും ചേർന്ന് ഫോൺ ബ്ലോക്ക് ചെയ്യും. ഇതോടെ രാജ്യത്തെ എല്ലാ നെറ്റ്‌വർക്കുകളിലും ഫോൺ ബ്ലാക്ക് ലിസ്റ്റിൽ ഉൾപ്പെടുകയും ദുരുപയോഗം തടയാൻ സാധിക്കുകയും ചെയ്യും.

Also Read: ഇന്ത്യൻ നിരത്തുകൾ കീഴടക്കാൻ ഹോണ്ടയുടെ മാസ്റ്റർ പ്ലാൻ; ഹൈബ്രിഡ് എലിവേറ്റ് മുതൽ ഇലക്ട്രിക് എസ്‌യുവി വരെ!

ഈ നടപടികൾക്കായി പോലീസ് സ്റ്റേഷനിൽ പോകുകയോ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയോ വേണ്ടതില്ല. തനിച്ച് യാത്ര ചെയ്യുന്നവർക്ക് ടി.ടി.ഇ, ആർ.പി.എഫ് ഉദ്യോഗസ്ഥർ അല്ലെങ്കിൽ സഹയാത്രികർ എന്നിവരുടെ ഫോൺ സഹായത്തിനായി ഉപയോഗിക്കാം. ഈ സേവനം വേഗത്തിൽ ലഭ്യമാക്കുന്നതിന് സ്വന്തം മൊബൈൽ ഫോണിന്റെ 15 അക്ക ഐ.എം.ഇ.ഐ (IMEI) നമ്പർ എവിടെയെങ്കിലും കുറിച്ചുവെക്കണമോ അല്ലെങ്കിൽ ക്ലൗഡ് സ്റ്റോറേജിൽ സൂക്ഷിക്കണമോ എന്ന് റെയിൽവേ നിർദ്ദേശിക്കുന്നു.

The post ട്രെയിനിൽ ഫോൺ നഷ്ടപ്പെട്ടോ? ഇനി സ്റ്റേഷനിൽ പോകേണ്ട, വണ്ടിയിലിരുന്ന് തന്നെ പരാതി നൽകാം! appeared first on Express Kerala.

Spread the love
Scroll to Top