എഫ്‌സിആർഎ ഭേദഗതി പിൻവലിക്കണം; ന്യൂനപക്ഷങ്ങളുടെ ആശങ്ക അറിയിച്ച് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

എഫ്‌സിആർഎ ഭേദഗതി പിൻവലിക്കണം; ന്യൂനപക്ഷങ്ങളുടെ ആശങ്ക അറിയിച്ച് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ വിവാദമായ ഭേദഗതി വ്യവസ്ഥകളിൽ നിന്ന് കേന്ദ്ര സർക്കാർ പിന്തിരിയണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. പുതിയ നിയമനിർമ്മാണം രാജ്യത്തെ ന്യൂനപക്ഷങ്ങൾക്കിടയിലും മത സ്ഥാപനങ്ങൾക്കിടയിലും കടുത്ത ആശങ്ക സൃഷ്ടിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി.

രജിസ്ട്രേഷൻ പുതുക്കുന്നതിൽ സാങ്കേതികമായ തടസ്സങ്ങളോ വീഴ്ചകളോ ഉണ്ടായാൽ പോലും സ്ഥാപനങ്ങളുടെ വിദേശ ഫണ്ടും ആസ്തികളും കേന്ദ്രം നിശ്ചയിക്കുന്ന അതോറിറ്റിക്ക് ഏറ്റെടുക്കാമെന്ന വ്യവസ്ഥ കടുത്ത പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. നിലവിലെ നിയമത്തിൽ തന്നെ ക്രമക്കേടുകൾ തടയാനുള്ള മതിയായ വ്യവസ്ഥകളുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആരാധനാലയങ്ങൾക്കും ന്യൂനപക്ഷ സ്ഥാപനങ്ങൾക്കും നേരെ ആക്രമണങ്ങൾ വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ ഇത്തരം കരിനിയമങ്ങൾ വരുന്നത് സാഹചര്യത്തെ കൂടുതൽ സങ്കീർണ്ണമാക്കുമെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

The post എഫ്‌സിആർഎ ഭേദഗതി പിൻവലിക്കണം; ന്യൂനപക്ഷങ്ങളുടെ ആശങ്ക അറിയിച്ച് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത് appeared first on Express Kerala.

Spread the love
Scroll to Top