വാഗ്ദാനങ്ങൾ പാലിച്ച കരുത്തുറ്റ പോരാട്ടം! വികസന നേട്ടങ്ങൾ ഉയർത്തി എൽ.ഡി.എഫ് ജനങ്ങളിലേക്ക്: എം.വി. ഗോവിന്ദൻ

വാഗ്ദാനങ്ങൾ പാലിച്ച കരുത്തുറ്റ പോരാട്ടം! വികസന നേട്ടങ്ങൾ ഉയർത്തി എൽ.ഡി.എഫ് ജനങ്ങളിലേക്ക്: എം.വി. ഗോവിന്ദൻ

കൃത്യമായ രാഷ്ട്രീയം പറഞ്ഞുകൊണ്ടുള്ള കരുത്തുറ്റ പോരാട്ടമാണ് ഉടുമ്പഞ്ചോല മണ്ഡലത്തിൽ എൽ.ഡി.എഫ് കാഴ്ചവെക്കുന്നതെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു. എൽ.ഡി.എഫ് മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ ഓരോന്നായി പൂർത്തീകരിച്ചാണ് സർക്കാർ മുന്നോട്ടുപോകുന്നതെന്നും, പ്രവർത്തനങ്ങളുടെ പ്രോഗ്രസ് റിപ്പോർട്ട് ജനസമക്ഷം സമർപ്പിക്കാൻ സർക്കാരിന് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

2016-ൽ മുന്നോട്ടുവെച്ച 600 വാഗ്ദാനങ്ങളിൽ ഭൂരിഭാഗവും നടപ്പിലാക്കാൻ എൽ.ഡി.എഫിന് കഴിഞ്ഞു. 2021-ൽ പ്രഖ്യാപിച്ച 900 വാഗ്ദാനങ്ങളും പൂർണ്ണമായി നടപ്പിലാക്കിക്കൊണ്ടാണ് ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. നടപ്പിലാക്കാൻ കഴിയുന്ന കാര്യങ്ങൾ മാത്രമാണ് എൽ.ഡി.എഫ് ജനങ്ങളോട് പറയുന്നത്. കേന്ദ്ര സർക്കാർ സാമ്പത്തികമായി വീർപ്പുമുട്ടിക്കുന്ന സാഹചര്യത്തിലും സമാനതകളില്ലാത്ത വികസന നേട്ടങ്ങളാണ് കേരളം കൈവരിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: ഏഷ്യൻ കപ്പ് ആവേശം കൊച്ചിയിൽ! ഫുട്ബോൾ ആരാധകർക്കായി അധിക സർവീസുകളുമായി കൊച്ചി മെട്രോ

ഗെയിൽ പൈപ്പ് ലൈൻ, നാഷണൽ ഹൈവേ, വിഴിഞ്ഞം പദ്ധതി, വയനാട് തുരങ്കപാത തുടങ്ങിയ വൻകിട പദ്ധതികൾ കഴിഞ്ഞ 10 വർഷത്തിനിടെ യാഥാർത്ഥ്യമായി. ഇടുക്കിയിലൂടെ കടന്നുപോകുന്ന മലയോര ഹൈവേ വികസനക്കുതിപ്പിന്റെ അടയാളമാണ്. അഞ്ച് ലക്ഷം വീടുകൾ നിർമ്മിച്ചു നൽകിയതും അതിദാരിദ്ര്യം അവസാനിപ്പിച്ച ലോകത്തെ ആദ്യ സംസ്ഥാനമായി കേരളം മാറിയതും അഭിമാനകരമായ നേട്ടങ്ങളാണെന്ന് ഗോവിന്ദൻ മാസ്റ്റർ ചൂണ്ടിക്കാട്ടി.

The post വാഗ്ദാനങ്ങൾ പാലിച്ച കരുത്തുറ്റ പോരാട്ടം! വികസന നേട്ടങ്ങൾ ഉയർത്തി എൽ.ഡി.എഫ് ജനങ്ങളിലേക്ക്: എം.വി. ഗോവിന്ദൻ appeared first on Express Kerala.

Spread the love
Scroll to Top