ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് വാഹനങ്ങളിൽ നിന്ന് മോഷണം; പ്രതി പിടിയിൽ

ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് വാഹനങ്ങളിൽ നിന്ന് മോഷണം; പ്രതി പിടിയിൽ

ഡ്യൂപ്ലിക്കേറ്റ് താക്കോലുകൾ ഉപയോഗിച്ച് ഇരുചക്ര വാഹനങ്ങളുടെ ഡിക്കി തുറന്ന് മോഷണം നടത്തിവന്ന ഉത്തർപ്രദേശ് സ്വദേശി ഇമ്രാൻ ഖാനെ ആലുവ പൊലീസ് പിടികൂടി. കൊച്ചി വൈറ്റില ഹബ്ബ് പരിസരത്ത് വെച്ചാണ് പ്രതിയെ പൊലീസ് സംഘം വലയിലാക്കിയത്. ഈ മാസം 14-ന് പരീക്ഷയ്ക്കെത്തിയ ഉദ്യോഗാർത്ഥിയുടെ പേഴ്സും എടിഎം കാർഡും മോഷ്ടിച്ച കേസിലെ അന്വേഷണമാണ് പ്രതിയെ കുടുക്കിയത്. ആലുവയ്ക്ക് പുറമെ കൊല്ലം, തൃശ്ശൂർ തുടങ്ങിയ സ്ഥലങ്ങളിലും ഇയാൾ സമാനമായ രീതിയിൽ മോഷണങ്ങൾ നടത്തിയിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തി.

പത്തോളം ഇരുചക്ര വാഹനങ്ങളുടെ താക്കോലുകൾ, മൂന്ന് മൊബൈൽ ഫോണുകൾ, പണവും രേഖകളും അടങ്ങിയ നിരവധി പേഴ്സുകൾ എന്നിവ പ്രതിയിൽ നിന്ന് പോലീസ് കണ്ടെടുത്തു. മോഷ്ടിച്ച എടിഎം കാർഡുകൾ ഉപയോഗിച്ച് പണം തട്ടിയെടുക്കാനും ഇയാൾ ശ്രമിച്ചിരുന്നതായി വിവരമുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

The post ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് വാഹനങ്ങളിൽ നിന്ന് മോഷണം; പ്രതി പിടിയിൽ appeared first on Express Kerala.

Spread the love
Scroll to Top