ഒമ്പതുങ്ങല്‍ കൈലാസ ശിവക്ഷേത്രത്തില്‍ കാവടി മഹോത്സവത്തിന് കൊടിയേറി

ഒമ്പതുങ്ങല്‍ കൈലാസ ശിവക്ഷേത്രത്തില്‍ കാവടി മഹോത്സവത്തിന് കൊടിയേറി

ഒമ്പതുങ്ങല്‍ സുബ്രഹ്മണ്യ സമാജം കൈലാസ ശിവക്ഷേത്രത്തില്‍ കാവടി മഹോത്സവം കൊടിയേറി. ഏപ്രില്‍ 5നാണ് കാവടിയുത്സവം.ക്ഷേത്രം മേല്‍ശാന്തി കുട്ടൻ ഏരിയക്കാടനും ക്ഷേത്രം ഭാരവാഹികളും കൊടിയേറ്റി. ഞായറാഴ്ച രാവിലെ 6.30 മുതല്‍ വിവിധ സെറ്റുകളുടെ അഭിഷേകം, രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 2 വരെ വിവിധ സെറ്റുകളുടെ കാവടി വരവ്, വൈകിട്ട് 6.30 ന് ദിപാരാധന, രാത്രി 8 മുതല്‍ പുലർച്ചെ 1.30 വരെ കാവടിയാട്ടം എന്നിവ ഉണ്ടാകും. 8 ദേശക്കാവടി സെറ്റുകള്‍ അണിനിരക്കും. യുവചൈതന്യ സെറ്റ്, അമ്പലനട സെറ്റ്, തെക്കുമുറി യുവജന സംഘം, ശ്രീമുരുക സെറ്റ്, വേല്‍മുരുക സെറ്റ്, കുഞ്ഞാലിപ്പാറ സെറ്റ്, ടൗണ്‍ സെറ്റ്, ശാന്തിനഗർ സെറ്റ് എന്നി ദേശക്കാവടി സെറ്റുകളാണ് ഉത്സവത്തിലെ പങ്കാളികള്‍.

Spread the love
See also  വി ഡിയല്ലാതെ മറ്റാര്; വിഡി സതീശൻ കേരളത്തിൻ്റെ മുഖ്യമന്ത്രി

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top