പഴയ തട്ടകത്തിൽ പട നയിച്ച് ജഡേജ; ചെന്നൈക്കെതിരായ ‘ഗൺ ഫയറിംഗ്’ ആഘോഷത്തിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി താരം

പഴയ തട്ടകത്തിൽ പട നയിച്ച് ജഡേജ; ചെന്നൈക്കെതിരായ ‘ഗൺ ഫയറിംഗ്’ ആഘോഷത്തിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി താരം

പിഎൽ 19-ാം സീസണിലെ ആദ്യ മത്സരത്തിൽ മുൻ ടീമായ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ നടത്തിയ ആവേശകരമായ പ്രകടനത്തെക്കുറിച്ചും തന്റെ ‘ഗൺ ഫയറിംഗ്’ ആഘോഷത്തെക്കുറിച്ചും മനസ്സ് തുറന്ന് രവീന്ദ്ര ജഡേജ. നീണ്ട 13 വർഷത്തെ ചെന്നൈ ബന്ധം അവസാനിപ്പിച്ച് രാജസ്ഥാൻ റോയൽസിലേക്ക് തിരിച്ചെത്തിയ ജഡേജ, ശിവം ദുബെയുടെ വിക്കറ്റ് എടുത്ത ശേഷമാണ് തന്റെ ട്രേഡ്മാർക്ക് ആഘോഷം പുറത്തെടുത്തത്.

താൻ ചെന്നൈക്ക് വേണ്ടി കളിക്കുമ്പോഴും ഇത്തരത്തിൽ ആഘോഷിക്കാറുണ്ടെന്നും രാജസ്ഥാനിലെത്തിയപ്പോഴും അത് തുടരാൻ തീരുമാനിക്കുകയായിരുന്നുവെന്നും ജഡേജ ജിയോ ഹോട്ട്സ്റ്റാറിനോട് പറഞ്ഞു. 2012 മുതൽ 2025 വരെ ചെന്നൈയുടെ അഭിഭാജ്യ ഘടകമായിരുന്ന ജഡേജയെ, സഞ്ജു സാംസണെ ടീമിലെത്തിക്കുന്നതിന്റെ ഭാഗമായാണ് ചെന്നൈ ഇത്തവണ രാജസ്ഥാൻ റോയൽസിന് വിട്ടുനൽകിയത്.

Also Read:കൊച്ചിയിൽ പത്തു വർഷത്തെ കാത്തിരിപ്പിന് വിരാമം; ഹോങ്കോംഗിനെതിരെ ഇന്ത്യ ഇന്ന് ഇറങ്ങുന്നു

“12-13 വർഷം കളിച്ച ഒരു ടീമിനെ വിട്ടുപോരുന്നത് വൈകാരികമായി പ്രയാസകരമായിരുന്നു. എന്നാൽ ഇതൊരു പ്രൊഫഷണൽ യാത്രയുടെ ഭാഗമാണെന്ന് ഞാൻ തിരിച്ചറിയുന്നു. എന്റെ ആദ്യ ഐപിഎൽ കിരീടം നേടിയ ടീമിലേക്കാണ് ഞാൻ മടങ്ങിയെത്തുന്നത് എന്നത് വലിയ സന്തോഷമാണ്. അണ്ടർ-19 ലോകകപ്പിന് ശേഷം എന്റെ ഐപിഎൽ യാത്ര തുടങ്ങിയത് ഇവിടെയാണ്,” ജഡേജ ഓർത്തെടുത്തു.

ബാറ്റിംഗിന് അവസരം ലഭിച്ചില്ലെങ്കിലും പന്തുകൊണ്ട് ജഡേജ ചെന്നൈയെ വരിഞ്ഞുമുറുക്കി. മൂന്ന് ഓവറിൽ വെറും 18 റൺസ് മാത്രം വഴങ്ങി ശിവം ദുബെ, സർഫറാസ് ഖാൻ എന്നിവരുടെ നിർണായക വിക്കറ്റുകൾ അദ്ദേഹം വീഴ്ത്തി. ജഡേജയുടെയും മറ്റ് ബൗളർമാരുടെയും മികവിൽ ചെന്നൈയെ 127 റൺസിൽ ഒതുക്കിയ രാജസ്ഥാൻ, 47 പന്തുകൾ ബാക്കി നിൽക്കെ എട്ട് വിക്കറ്റിന്റെ ആധികാരിക വിജയം സ്വന്തമാക്കി.

The post പഴയ തട്ടകത്തിൽ പട നയിച്ച് ജഡേജ; ചെന്നൈക്കെതിരായ ‘ഗൺ ഫയറിംഗ്’ ആഘോഷത്തിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി താരം appeared first on Express Kerala.

Spread the love
Scroll to Top