സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ലാതെ തുടരുന്നു. ഏറെ നാളുകൾക്ക് ശേഷമാണ് സ്വർണനിരക്കിൽ മാറ്റമില്ലാത്ത സാഹചര്യം രാവിലെ റിപ്പോർട്ട് ചെയ്യുന്നത്. നിലവിൽ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 13,685 രൂപയും, ഒരു പവൻ സ്വർണത്തിന് 1,09,480 രൂപയുമാണ് ഇന്നത്തെ വിപണി നിരക്ക്. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരമാണിത്.
അന്താരാഷ്ട്ര വിപണിയിലെ അസ്ഥിരതയാണ് ആഭ്യന്തര വിപണിയിലെ ഈ അപ്രതീക്ഷിത മാറ്റങ്ങൾക്ക് പ്രധാന കാരണം. ഈ മാസം 23-ന് സ്വർണവില 99,480 രൂപ എന്ന കുറഞ്ഞ നിരക്കിലേക്ക് എത്തിയിരുന്നെങ്കിലും, പിന്നീട് വില ഉയരുന്ന കാഴ്ചയാണ് ഉണ്ടായത്. വരും ദിവസങ്ങളിൽ നിരക്ക് ഇനിയുമുയരുമെന്ന പ്രതീക്ഷയിൽ സ്വർണത്തെ ഒരു സുരക്ഷിത നിക്ഷേപമായി കാണുന്നവർ ഉറ്റുനോക്കുകയാണ്.
The post മാറ്റമില്ലാതെ സ്വർണവില! ഇന്നത്തെ വിലയറിയാം appeared first on Express Kerala.




