വേനൽച്ചൂടിനെ ചെറുക്കാൻ ‘പഴങ്കഞ്ഞി പവർ’; പോഷകഗുണങ്ങളിൽ മുന്നിൽ നമ്മുടെ ഈ തനത് വിഭവം

വേനൽച്ചൂടിനെ ചെറുക്കാൻ ‘പഴങ്കഞ്ഞി പവർ’; പോഷകഗുണങ്ങളിൽ മുന്നിൽ നമ്മുടെ ഈ തനത് വിഭവം

ത്തുന്ന വേനൽച്ചൂടിൽ ശരീരത്തിന് കുളിർമയേകാൻ വിപണിയിലെ കൃത്രിമ പാനീയങ്ങളെക്കാൾ മികച്ചത് നമ്മുടെ അടുക്കളകളിൽ തന്നെയുള്ള പഴങ്കഞ്ഞിയാണെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. രാത്രിയിൽ ബാക്കി വരുന്ന ചോറിൽ അല്പം വെള്ളമൊഴിച്ചു വെച്ചാൽ പിറ്റേന്ന് രാവിലെ പോഷകസമൃദ്ധമായ ഈ വിഭവം തയ്യാറാക്കാം. ഇൻസ്റ്റന്റ് ന്യൂഡിൽസിനും ബർഗറിനും പിന്നാലെ പായുന്ന പുതുതലമുറയ്ക്ക് പഴങ്കഞ്ഞി വെറുമൊരു പഴയ വിഭവമായി തോന്നാമെങ്കിലും, ഇതിലടങ്ങിയിരിക്കുന്ന ആരോഗ്യഗുണങ്ങൾ അത്ഭുതപ്പെടുത്തുന്നതാണ്. തൈരും ഉപ്പും ചതച്ച മുളകും ചേർത്ത് കഴിക്കുന്ന പഴങ്കഞ്ഞി ശരീരത്തിന് പെട്ടെന്ന് തണുപ്പും ഊർജ്ജവും പ്രദാനം ചെയ്യുന്ന ഒരു മികച്ച പ്രഭാതഭക്ഷണമാണ്.

കേരളത്തിൽ മാത്രമല്ല, ചൈന, തായ്‌ലാന്റ്, ഇന്തോനേഷ്യ തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിലും പഴങ്കഞ്ഞി പരമ്പരാഗത ഭക്ഷണമായി ഉപയോഗിച്ചു വരുന്നുണ്ട്. വിറ്റാമിൻ ബി6, ബി12 എന്നിവയുടെ കലവറയായ പഴങ്കഞ്ഞിയിൽ പൊട്ടാസ്യം, കാത്സ്യം, മഗ്നീഷ്യം, സെലീനിയം തുടങ്ങിയ ധാതുക്കൾ സമൃദ്ധമായി അടങ്ങിയിരിക്കുന്നു. ചോറ് ദീർഘനേരം വെള്ളത്തിൽ കുതിർന്നു കിടക്കുമ്പോൾ ഉണ്ടാകുന്ന ലാക്റ്റിക് ആസിഡ് ബാക്ടീരിയകൾ ചോറിലെ ഇരുമ്പ്, പൊട്ടാസ്യം തുടങ്ങിയ ഘടകങ്ങളെ ഇരട്ടിയായി വർദ്ധിപ്പിക്കുന്നു. ഇത് ദഹനപ്രക്രിയ സുഗമമാക്കാനും മലബന്ധം പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കാനും ഏറെ സഹായകരമാണ്.

Also Read: വീട്ടിൽ തയ്യാറാക്കാം രുചിയൂറും നാടൻ അച്ചാർ! ഇതാ ചില എളുപ്പവഴികൾ

രക്തസമ്മർദ്ദം, ഹൈപ്പർ ടെൻഷൻ തുടങ്ങിയ അവസ്ഥകളെ നിയന്ത്രിക്കാനും അൾസർ പോലുള്ള രോഗങ്ങളിൽ നിന്ന് സംരക്ഷണം നൽകാനും പഴങ്കഞ്ഞിയുടെ പതിവായ ഉപയോഗം സഹായിക്കും. ചർമ്മത്തിന്റെ ഇലാസ്തികത നിലനിർത്തുന്ന ‘കൊളാജൻ’ എന്ന ഘടകത്തിന്റെ ഉത്പാദനം വർദ്ധിപ്പിക്കുന്നത് വഴി ചർമ്മസൗന്ദര്യം കൂട്ടാനും അലർജി സംബന്ധമായ ബുദ്ധിമുട്ടുകൾ കുറയ്ക്കാനും ഇതിന് സാധിക്കും. വേനൽക്കാലത്തെ അമിതമായ ക്ഷീണം അകറ്റുന്നതിനൊപ്പം ശരീരത്തിന് പ്രതിരോധശേഷി നൽകി അണുബാധകളെ തടയാനും ഈ പ്രകൃതിദത്ത വിഭവം അത്യുത്തമമാണ്.

The post വേനൽച്ചൂടിനെ ചെറുക്കാൻ ‘പഴങ്കഞ്ഞി പവർ’; പോഷകഗുണങ്ങളിൽ മുന്നിൽ നമ്മുടെ ഈ തനത് വിഭവം appeared first on Express Kerala.

Spread the love
Scroll to Top