
കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രകടന പത്രിക പുറത്തിറങ്ങി. വമ്പൻ വാഗ്ദാനങ്ങളുമായി ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീനാണ് പത്രിക പ്രകാശനം ചെയ്തത്. കേരളത്തിൽ എയിംസ് യാഥാർത്ഥ്യമാക്കുമെന്നതാണ് പ്രകടന പത്രികയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനം.
തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ റെയിൽ പദ്ധതികൾ നടപ്പിലാക്കുമെന്നും, തലസ്ഥാന നഗരി മുതൽ കണ്ണൂർ വരെ നീളുന്ന അതിവേഗ പാത യാഥാർത്ഥ്യമാക്കുമെന്നും ബിജെപി വാഗ്ദാനം ചെയ്യുന്നു. സാധാരണക്കാർക്കും ക്ഷേമവിഭാഗങ്ങൾക്കും മുൻഗണന നൽകുന്ന നിരവധി പ്രഖ്യാപനങ്ങളും പത്രികയിലുണ്ട്. ക്ഷേമ പെൻഷൻ 3000 രൂപയാക്കി ഉയർത്തും, നിർധന കുടുംബങ്ങൾക്ക് വർഷത്തിൽ രണ്ട് എൽപിജി സിലിണ്ടറുകൾ സൗജന്യമായി നൽകും, ഓരോ വീടിനും പ്രതിമാസം 20,000 ലിറ്റർ സൗജന്യ കുടിവെള്ളം ഉറപ്പാക്കും എന്നിവയാണ് മറ്റ് പ്രധാന വാഗ്ദാനങ്ങൾ.
Also Read:രാഹുൽ ഗാന്ധിക്കെതിരെ പാട്ടിന് മറുപാട്ടുമായി ബൃന്ദ കാരാട്ട്
ആത്മീയ-ഭരണ രംഗങ്ങളിലും നിർണ്ണായക മാറ്റങ്ങൾ ബിജെപി മുന്നോട്ടുവെക്കുന്നു. ദേവസ്വം ബോർഡുകൾ പുനഃസംഘടിപ്പിക്കുമെന്നും ശബരിമലയിലെ സ്വർണ്ണക്കൊള്ളയെക്കുറിച്ച് സിബിഐ അന്വേഷണം നടത്തുമെന്നും പത്രികയിൽ വ്യക്തമാക്കുന്നു. വികസനവും ക്ഷേമവും ഒരുപോലെ ചേർത്തുവെച്ചുകൊണ്ടുള്ള പ്രകടന പത്രികയിലൂടെ കേരളത്തിൽ ശക്തമായ മുന്നേറ്റമാണ് ബിജെപി ലക്ഷ്യമിടുന്നത്.
The post കേരളത്തിൽ എയിംസും അതിവേഗ പാതയും; ബിജെപിയുടെ വമ്പൻ വാഗ്ദാനങ്ങളുമായി പ്രകടന പത്രിക appeared first on Express Kerala.




