മുംബൈയിൽ നാലുവയസ്സുകാരനോട് ക്രൂരത; കാലിൽ തൂക്കിയെടുത്ത് തല നിലത്തടിച്ചു, കുട്ടി ഐസിയുവിൽ

മുംബൈയിൽ നാലുവയസ്സുകാരനോട് ക്രൂരത; കാലിൽ തൂക്കിയെടുത്ത് തല നിലത്തടിച്ചു, കുട്ടി ഐസിയുവിൽ

മുംബൈ: മഹാരാഷ്ട്രയിലെ പാൽഘറിൽ നാലുവയസ്സുകാരനെ ക്രൂരമായി മർദിച്ച സംഭവത്തിൽ പ്രതി പിടിയിൽ. പാൽഘർ സ്വദേശിയായ സന്ദീപ് പവാറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ പിതാവുമായുള്ള മുൻവൈരാഗ്യമാണ് ഈ ക്രൂരകൃത്യത്തിന് പിന്നിലെന്ന് പോലീസ് സ്ഥിരീകരിച്ചു.

തിങ്കളാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം നടന്നത്. പ്രതിയായ സന്ദീപ് പവാറിന്റെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷയിൽ നാലുവയസ്സുകാരനും മറ്റ് കുട്ടികളും കയറി കളിക്കുകയായിരുന്നു. ഇത് കണ്ട സന്ദീപ് കുട്ടികൾക്ക് നേരെ തട്ടിക്കയറുകയും നാലുവയസ്സുകാരനെ ബലമായി പുറത്തേക്ക് വലിച്ചിറക്കുകയും ചെയ്തു. തുടർന്ന് കുട്ടിയുടെ കാലിൽ തൂക്കിയെടുത്ത് തല നിലത്തിടിച്ച് ക്രൂരമായി മർദിക്കുകയായിരുന്നു.

Also Read: വണ്ടാനം മെഡിക്കൽ കോളേജിലെ അതിക്രമം; പ്രതിക്ക് 9 വർഷം തടവും പിഴയും

സമീപത്തെ കെട്ടിടത്തിലേക്ക് നടന്നുകൊണ്ടും ഇയാൾ മർദനം തുടർന്നു. തടയാൻ ശ്രമിച്ച കുട്ടിയുടെ മുത്തശ്ശിയെയും ഇയാൾ ആക്രമിച്ചു. കുട്ടിയുടെ പിതാവുമായി സന്ദീപിന് ദിവസങ്ങൾക്ക് മുൻപ് തർക്കമുണ്ടായിരുന്നു. ഈ വൈരാഗ്യം തീർക്കാനാണ് ഇയാൾ കുട്ടിയെ ലക്ഷ്യമിട്ടതെന്ന് പോലീസ് പറഞ്ഞു. മർദനത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടി നിലവിൽ ചികിത്സയിലാണ്. കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുന്നതായാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം. പ്രതി സന്ദീപ് പവാറിനെതിരെ വധശ്രമം കൂടാതെ പോക്സോ നിയമപ്രകാരമുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്.

The post മുംബൈയിൽ നാലുവയസ്സുകാരനോട് ക്രൂരത; കാലിൽ തൂക്കിയെടുത്ത് തല നിലത്തടിച്ചു, കുട്ടി ഐസിയുവിൽ appeared first on Express Kerala.

Spread the love
Scroll to Top