കൊച്ചിയിൽ വിമാന സർവീസുകൾ സജീവം; ഇന്നലെ ഗൾഫ് സെക്ടറിൽ നടത്തിയത് 30 സർവീസുകൾ

കൊച്ചിയിൽ വിമാന സർവീസുകൾ സജീവം; ഇന്നലെ ഗൾഫ് സെക്ടറിൽ നടത്തിയത് 30 സർവീസുകൾ

നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കും തിരിച്ചുമായി ഇന്നലെ 30 വിമാനങ്ങൾ സർവീസ് നടത്തി. ഇതിൽ 16 വിമാനങ്ങൾ കൊച്ചിയിലേക്ക് എത്തിയപ്പോൾ 14 വിമാനങ്ങൾ കൊച്ചിയിൽ നിന്ന് വിവിധ ഗൾഫ് നഗരങ്ങളിലേക്ക് പുറപ്പെട്ടു.

അബുദാബി സെക്ടറിലാണ് ഏറ്റവും കൂടുതൽ സർവീസുകൾ നടന്നത്. അബുദാബിയിൽ നിന്ന് കൊച്ചിയിലേക്ക് ആറ് വിമാനങ്ങൾ എത്തിയപ്പോൾ, ഇവിടെ നിന്ന് അങ്ങോട്ട് നാല് സർവീസുകളുമാണ് നടത്തിയത്. ഗൾഫ് യാത്രക്കാരുടെ തിരക്ക് വർദ്ധിച്ചതോടെ വരും ദിവസങ്ങളിലും സർവീസുകൾ സജീവമായി തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

The post കൊച്ചിയിൽ വിമാന സർവീസുകൾ സജീവം; ഇന്നലെ ഗൾഫ് സെക്ടറിൽ നടത്തിയത് 30 സർവീസുകൾ appeared first on Express Kerala.

Spread the love
Scroll to Top