
സംസ്ഥാനത്ത് ചൂട് കഠിനമാകുന്നു. വിവിധ ജില്ലകളിൽ ഇന്നും നാളെയും താപനില 39 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. വരും ദിവസങ്ങളിൽ സാധാരണയേക്കാൾ 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടാനാണ് സാധ്യത.
പാലക്കാട് ജില്ലയിലാണ് ഏറ്റവും ഉയർന്ന ചൂട് (39°C) പ്രവചിച്ചിരിക്കുന്നത്. കൊല്ലം, കോട്ടയം, തൃശൂർ ജില്ലകളിൽ 38°C വരെയും പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കണ്ണൂർ ജില്ലകളിൽ 37°C വരെയും താപനില ഉയർന്നേക്കാം. തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകളിൽ 36°C വരെ ചൂട് കൂടാൻ സാധ്യതയുണ്ട്.
ഉയർന്ന താപനിലയോടൊപ്പം വായുവിൽ ഈർപ്പം കൂടുന്നതിനാൽ മലയോര മേഖലകൾ ഒഴികെയുള്ള ഇടങ്ങളിൽ കടുത്ത അസ്വസ്ഥതയ്ക്കും സാധ്യതയുണ്ട്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർജ്ജലീകരണം ഒഴിവാക്കാൻ ധാരാളം വെള്ളം കുടിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. വേനൽച്ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ നേരിട്ട് വെയിലേൽക്കുന്നത് ഒഴിവാക്കുന്നത് നന്നായിരിക്കും.
NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (Generated by AI)
The post വെന്തുരുകി കേരളം! പാലക്കാട്ട് താപനില 39 ഡിഗ്രിയിലേക്ക്, ജാഗ്രതാ നിർദ്ദേശം appeared first on Express Kerala.




