റിയാദിൽ വിപ്ലവകരമായ മാറ്റം! സെൽഫ് ഡ്രൈവ് വാഹനങ്ങൾക്കായി പ്രത്യേക പാത ഒരുങ്ങി

റിയാദിൽ വിപ്ലവകരമായ മാറ്റം! സെൽഫ് ഡ്രൈവ് വാഹനങ്ങൾക്കായി പ്രത്യേക പാത ഒരുങ്ങി

സൗദി അറേബ്യയുടെ ഗതാഗത മേഖലയിൽ പുതിയ ചരിത്രം കുറിച്ച് റിയാദിൽ സെൽഫ് ഡ്രൈവ് വാഹനങ്ങൾക്കായി പ്രത്യേക പാത സജ്ജമായി. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളായ ഹയാത്ത് മാളിനും റിയാദ് ഗാലറിക്കും ഇടയിലാണ് ഈ അത്യാധുനിക സർവീസിന് തുടക്കമിട്ടിരിക്കുന്നത്. രാജ്യത്തുടനീളം സ്മാർട്ട് ഗതാഗത സംവിധാനങ്ങൾ വ്യാപിപ്പിക്കുന്നതിന്റെയും നൂതന സാങ്കേതിക വിദ്യകൾ നടപ്പിലാക്കുന്നതിന്റെയും ഭാഗമായാണ് റിയാദ് പൊതുഗതാഗത അതോറിറ്റി ഈ സുപ്രധാന നീക്കം നടത്തിയത്.

അത്യാധുനിക സെൻസറുകൾ, ക്യാമറകൾ, ഇന്റലിജന്റ് സിസ്റ്റങ്ങൾ എന്നിവ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ വാഹനങ്ങൾ പൂർണ്ണമായും സാങ്കേതിക മേൽനോട്ടത്തിലായിരിക്കും സർവീസ് നടത്തുക. റോഡിലെ മാറ്റങ്ങൾ പെട്ടെന്ന് തിരിച്ചറിയാനും മനുഷ്യസഹജമായ പിശകുകൾ ഒഴിവാക്കി സുരക്ഷ ഉറപ്പാക്കാനും ഈ സാങ്കേതികവിദ്യ സഹായിക്കും. യാത്രക്കാർക്ക് കൂടുതൽ സുരക്ഷിതവും ആധുനികവുമായ യാത്രാനുഭവം നൽകുന്നതിനൊപ്പം ഗതാഗത കാര്യക്ഷമത വർദ്ധിപ്പിക്കുകയുമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

The post റിയാദിൽ വിപ്ലവകരമായ മാറ്റം! സെൽഫ് ഡ്രൈവ് വാഹനങ്ങൾക്കായി പ്രത്യേക പാത ഒരുങ്ങി appeared first on Express Kerala.

Spread the love
Scroll to Top