സഹോദരഭാര്യയുമായുള്ള ബന്ധം സംശയിച്ചു; അനുജനെ കുത്തിക്കൊന്ന ജ്യേഷ്ഠനും കൂട്ടുനിന്ന പിതാവും പിടിയിൽ

സഹോദരഭാര്യയുമായുള്ള ബന്ധം സംശയിച്ചു; അനുജനെ കുത്തിക്കൊന്ന ജ്യേഷ്ഠനും കൂട്ടുനിന്ന പിതാവും പിടിയിൽ

ർണാടകയിലെ തുമകുരുവിൽ സഹോദരന്റെ ഭാര്യയുമായുള്ള വഴിവിട്ട ബന്ധത്തെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ യുവാവിനെ ജ്യേഷ്ഠൻ കുത്തിക്കൊലപ്പെടുത്തി. 29 വയസ്സുകാരനായ സ്റ്റാലിനാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സ്റ്റാലിന്റെ ജ്യേഷ്ഠൻ നവീനെ കൊലക്കുറ്റത്തിനും, കൊലപാതക വിവരം മറച്ചുവെച്ച് തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിന് പിതാവ് ജോൺ പോളിനെയും പോലീസ് അറസ്റ്റ് ചെയ്തു. നവീന്റെ ഭാര്യയുമായി സ്റ്റാലിന് അടുപ്പമുണ്ടെന്ന് സ്റ്റാലിന്റെ പ്രതിശ്രുതവധു ആരോപണമുന്നയിച്ചതിനെത്തുടർന്ന് വീട്ടിലുണ്ടായ വഴക്കാണ് കത്തിക്കുത്തിൽ കലാശിച്ചത്.

ഗുരുതരമായി പരിക്കേറ്റ സ്റ്റാലിനെ പിതാവാണ് ആശുപത്രിയിലെത്തിച്ചതെങ്കിലും വീണ് പരിക്കേറ്റതാണെന്നാണ് ഇയാൾ ഡോക്ടർമാരോട് പറഞ്ഞത്. എന്നാൽ മുറിവിൽ സംശയം തോന്നിയ ഡോക്ടർ പോലീസിനെ വിവരമറിയിക്കുകയും തുടർന്ന് നടത്തിയ പരിശോധനയിൽ ഇത് കുത്തേറ്റതാണെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു. പോലീസിന്റെ ചോദ്യംചെയ്യലിൽ പിതാവ് കുറ്റം സമ്മതിച്ചു. ചികിത്സയിലിരിക്കെ മാർച്ച് 26-ന് സ്റ്റാലിൻ മരണപ്പെട്ടതോടെയാണ് നവീനെതിരെ കൊലക്കുറ്റം ചുമത്തിയത്. കേസിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്.

The post സഹോദരഭാര്യയുമായുള്ള ബന്ധം സംശയിച്ചു; അനുജനെ കുത്തിക്കൊന്ന ജ്യേഷ്ഠനും കൂട്ടുനിന്ന പിതാവും പിടിയിൽ appeared first on Express Kerala.

Spread the love
Scroll to Top