‘അവൻ ഒരു കുട്ടിയാണ്, തിരക്ക് കൂട്ടരുത്’; വൈഭവ് സൂര്യവംശിയെ ഇന്ത്യൻ ടീമിലെടുക്കുന്നതിൽ അശ്വിന്റെ മുന്നറിയിപ്പ്

‘അവൻ ഒരു കുട്ടിയാണ്, തിരക്ക് കൂട്ടരുത്’; വൈഭവ് സൂര്യവംശിയെ ഇന്ത്യൻ ടീമിലെടുക്കുന്നതിൽ അശ്വിന്റെ മുന്നറിയിപ്പ്

ഴിഞ്ഞ സീസണിൽ 14-ാം വയസ്സിൽ അരങ്ങേറി 35 പന്തിൽ സെഞ്ച്വറി കുറിച്ച് ലോകത്തെ ഞെട്ടിച്ച വൈഭവ് സൂര്യവംശി, ഐപിഎൽ 2026-ലും തന്റെ പ്രകടനം ആവർത്തിക്കുകയാണ്. രാജസ്ഥാൻ റോയൽസിനായി ഈ സീസണിലെ ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെയായിരുന്നു വൈഭവിന്റെ വെടിക്കെട്ട് ബാറ്റിംഗ്. വെറും 15 പന്തിൽ നിന്ന് അർധ സെഞ്ച്വറി തികച്ച താരം ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ മൂന്നാമത്തെ ഫിഫ്റ്റി എന്ന നേട്ടവും സ്വന്തമാക്കി. വൈഭവിന്റെ മികവിൽ ചെന്നൈ ഉയർത്തിയ 128 റൺസ് എന്ന ചെറിയ ലക്ഷ്യം വെറും 12.1 ഓവറിൽ രാജസ്ഥാൻ മറികടന്നു.

താരത്തിന്റെ ഈ അസാമാന്യ പ്രകടനം കണ്ടതോടെ വൈഭവിനെ ഉടൻ തന്നെ ഇന്ത്യൻ ടീമിലെടുക്കണമെന്ന ആവശ്യം മുൻ താരങ്ങളായ മുഹമ്മദ് കൈഫും മൈക്കൽ വോണും ഉൾപ്പെടെയുള്ളവർ ഉയർത്തിക്കഴിഞ്ഞു. എന്നാൽ ഈ ആവേശത്തിനിടയിൽ തികച്ചും വ്യത്യസ്തമായ നിലപാടാണ് ആർ അശ്വിൻ പങ്കുവെച്ചത്. വൈഭവിനെ ഉടൻ തന്നെ ദേശീയ ടീമിലേക്ക് എത്തിച്ച് സമ്മർദ്ദത്തിലാക്കരുതെന്ന് അശ്വിൻ മുന്നറിയിപ്പ് നൽകി.

Also Read: കരുവാനയെ വീഴ്ത്തി സിൻഡറോവ് മുന്നേറ്റം; ഗുകേഷുമായുള്ള പോരാട്ടത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് തടയിട്ട് ഉസ്ബെക്ക് താരം!

വൈഭവ് ഒരു കുട്ടിയാണെന്നും അവനെ സ്വതന്ത്രമായി കളിക്കാൻ വിടുകയാണ് വേണ്ടതെന്നും അശ്വിൻ പറഞ്ഞു. എംഎസ് ധോനി 45 വയസ്സുവരെ കളിക്കുന്നുണ്ടെങ്കിൽ, 15 വയസ്സുകാരനായ വൈഭവിന് ഇനിയും രണ്ടര പതിറ്റാണ്ടോളം ക്രിക്കറ്റ് ബാക്കിയുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. താരം തീർച്ചയായും ഇന്ത്യക്കായി കളിക്കുമെന്നും എന്നാൽ അതിനായി തിരക്ക് കൂട്ടാതെ ഉചിതമായ സമയത്തിനായി കാത്തിരിക്കണമെന്നുമാണ് അശ്വിന്റെ പക്ഷം. വൈഭവിന്റെ ബാറ്റിംഗ് വേഗതയ്ക്ക് മുന്നിൽ ചെന്നൈ ബൗളർമാർക്ക് മറുപടിയുണ്ടായിരുന്നില്ലെന്നും അശ്വിൻ പ്രശംസിച്ചു.

The post ‘അവൻ ഒരു കുട്ടിയാണ്, തിരക്ക് കൂട്ടരുത്’; വൈഭവ് സൂര്യവംശിയെ ഇന്ത്യൻ ടീമിലെടുക്കുന്നതിൽ അശ്വിന്റെ മുന്നറിയിപ്പ് appeared first on Express Kerala.

Spread the love
Scroll to Top