
കോഴിക്കോട്: പാലക്കാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി രമേശ് പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞചെയ്ത സംഭവത്തിൽ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രചാരണം നടത്താനുള്ള ജനാധിപത്യപരമായ അവകാശത്തെ തടയുന്ന ബിജെപി നടപടി അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. ബേപ്പൂരിൽ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപിയെ ചെറുതായി കാണരുത് എന്നതിന്റെ തെളിവാണ് ഇത്തരം അതിക്രമങ്ങളെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. സ്വന്തം സ്ഥാനാർത്ഥി തെരുവിൽ തടയപ്പെട്ടിട്ടും ബിജെപിക്കെതിരെ ശക്തമായ നിലപാടെടുക്കാൻ കഴിയാത്ത കോൺഗ്രസിന്റെ നിസ്സഹായാവസ്ഥ ദയനീയമാണെന്നും അദ്ദേഹം പരിഹസിച്ചു. എൽഡിഎഫ് ശക്തമായി അപലപിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
Also Read: മോദി നട്ടെല്ലില്ലാത്ത ഭീരു, പിണറായി ബി ടീം! ചിറയിൻകീഴിൽ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി
യുഡിഎഫ് ഭരണം ശപിക്കപ്പെട്ട കാലമായിരുന്നുവെന്നും എൽഡിഎഫ് എപ്പോഴും ജനങ്ങളുടെ താൽപര്യങ്ങൾക്കാണ് മുൻഗണന നൽകുന്നതെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പ് വിധി ചരിത്രപരമായ ഒന്നായിരുന്നുവെന്നും ഇത്തവണയും സർവ്വേ റിപ്പോർട്ടുകളെക്കാൾ ജനവിധിയിൽ വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
The post പിഷാരടിയെ തടഞ്ഞത് ജനാധിപത്യവിരുദ്ധം, കോൺഗ്രസ് നിസ്സഹായർ; ബിജെപിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ appeared first on Express Kerala.




