വീട്ടമ്മയെ തെറിവിളിച്ചത് ചോദ്യം ചെയ്തു; അയൽവാസിയുടെ വാരിയെല്ല് തല്ലിയൊടിച്ച പ്രതി പിടിയിൽ

വീട്ടമ്മയെ തെറിവിളിച്ചത് ചോദ്യം ചെയ്തു; അയൽവാസിയുടെ വാരിയെല്ല് തല്ലിയൊടിച്ച പ്രതി പിടിയിൽ

കൊല്ലം: കുളത്തൂപ്പുഴയിൽ അയൽവാസിയായ വീട്ടമ്മയെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്ത വ്യക്തിയെ ക്രൂരമായി മർദ്ദിച്ച പ്രതി പോലീസ് പിടിയിലായി. ആർപിഎൽ എസ്റ്റേറ്റ് കൂവക്കാട് സ്വദേശി മണിരാജാണ് അറസ്റ്റിലായത്. മർദ്ദനമേറ്റ അയൽവാസി സുന്ദരമൂർത്തി വാരിയെല്ലിന് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ. ആർപിഎൽ ലയത്തിലെ താമസക്കാരിയായ കോകില എന്ന വീട്ടമ്മയെ പ്രതി മണിരാജ് അസഭ്യം പറഞ്ഞിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട സുന്ദരമൂർത്തി ഇടപെടുകയും മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ പെരുമാറരുതെന്ന് ഉപദേശിക്കുകയും ചെയ്തു. ഇതിൽ പ്രകോപിതനായ മണിരാജ് സമീപത്ത് കിടന്ന കമ്പ് ഉപയോഗിച്ച് സുന്ദരമൂർത്തിയെ ക്രൂരമായി തല്ലിച്ചതയ്ക്കുകയായിരുന്നു.

Also Read:കഞ്ചാവ് ചെടികൾക്ക് വെള്ളമൊഴിക്കുന്നതിനിടെ നന്തു കുടുങ്ങി; ചെങ്ങന്നൂരിൽ യുവാവ് പിടിയിൽ

ആക്രമണത്തിൽ സുന്ദരമൂർത്തിയുടെ വാരിയെല്ലുകൾക്ക് പൊട്ടലേറ്റു. പരിക്കേറ്റ സുന്ദരമൂർത്തി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ കുളത്തൂപ്പുഴ പോലീസ് പ്രതിയെ വേഗത്തിൽ തന്നെ പിടികൂടി. മണിരാജിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

The post വീട്ടമ്മയെ തെറിവിളിച്ചത് ചോദ്യം ചെയ്തു; അയൽവാസിയുടെ വാരിയെല്ല് തല്ലിയൊടിച്ച പ്രതി പിടിയിൽ appeared first on Express Kerala.

Spread the love
Scroll to Top