loader image
‘അനിമൽ’ന്റെ റെക്കോർഡുകൾ തകർത്ത് ‘ധുരന്ദർ’!

‘അനിമൽ’ന്റെ റെക്കോർഡുകൾ തകർത്ത് ‘ധുരന്ദർ’!

രൺവീർ സിങ്ങിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്ത മാസ്സ് ആക്ഷൻ ത്രില്ലർ ചിത്രം ‘ധുരന്ദർ’ ബോക്സ് ഓഫീസിൽ റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ്. വലിയ പ്രതീക്ഷയോടെ റിലീസ് ചെയ്ത ചിത്രം പുറത്തിറങ്ങി 17 ദിവസം പിന്നിടുമ്പോൾ തന്നെ ഞെട്ടിക്കുന്ന കളക്ഷനാണ് സ്വന്തമാക്കിയിരിക്കുന്നത്. പതിനേഴാം ദിവസം ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് ചിത്രം നേടിയത് 44 കോടി രൂപയാണ്. ഇതോടെ ഇന്ത്യയിൽ നിന്നുള്ള ആകെ കളക്ഷൻ 538 കോടി രൂപയായി. ആഗോള തലത്തിൽ ചിത്രം ഇതിനകം തന്നെ 700 കോടി രൂപ കടന്നിട്ടുണ്ട്. കേരളത്തിലും ചിത്രത്തിന് മികച്ച സ്വീകരണമാണ് ലഭിക്കുന്നത്. ഇതുവരെ 4.30 കോടി രൂപയാണ് കേരളത്തിലെ കളക്ഷൻ. വരും ദിവസങ്ങളിൽ ഈ സംഖ്യ ഇനിയും ഉയരുമെന്നാണ് വിലയിരുത്തൽ.

‘ഉറി: ദ സർജിക്കൽ സ്ട്രൈക്ക്’ എന്ന ഹിറ്റ് ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ആദിത്യ ധർ. ജിയോ സ്റ്റുഡിയോസും ബി62 സ്റ്റുഡിയോസും ചേർന്ന് നിർമ്മിച്ച ചിത്രത്തിൽ സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന, ആർ. മാധവൻ, അർജുൻ രാംപാൽ എന്നിവർ നിർണായക വേഷങ്ങളിലെത്തുന്നു. രൺവീറിന്റെയും മറ്റ് അഭിനേതാക്കളുടെയും പ്രകടനങ്ങൾ പ്രേക്ഷകരിൽ നിന്ന് വലിയ കൈയടിയാണ് നേടുന്നത്. രണ്ട് ഭാഗങ്ങളായി ഒരുക്കിയിരിക്കുന്ന ‘ധുരന്ദർ’ന്റെ രണ്ടാം ഭാഗം 2026 മാർച്ചിൽ റിലീസ് ചെയ്യാനാണ് തീരുമാനം.

Also Read: രേഖ പത്രോസ് മുതൽ സ്റ്റാൻലി ദാസ് വരെ; വെള്ളിത്തിരയിലെ ആ പകരക്കാരില്ലാത്ത അഭിനയ മുഹൂർത്തങ്ങൾ

See also  വെള്ളറടയിൽ മോഷണപരമ്പര; പലചരക്ക് കട കുത്തിത്തുറന്ന് ഒരു ലക്ഷത്തിന്റെ കവർച്ച

ഇതിനിടെ, രൺബീർ കപൂറിനെ നായകനാക്കി സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്ത ‘അനിമൽ’ എന്ന ചിത്രത്തിന്റെ ലൈഫ് ടൈം കളക്ഷനും ‘ധുരന്ദർ’ മറികടന്നിരിക്കുകയാണ്. ഇന്ത്യയിൽ നിന്ന് അനിമൽ നേടിയത് 553 കോടി രൂപ ആയിരുന്നു. വെറും 17 ദിവസങ്ങൾ കൊണ്ടാണ് രൺവീർ സിംഗ് ഈ നേട്ടം സ്വന്തമാക്കിയത്. ഇപ്പോൾ ഇന്ത്യയിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമകളുടെ പട്ടികയിൽ പത്താം സ്ഥാനത്താണ് ‘ധുരന്ദർ’.

അല്ലു അർജുൻ ചിത്രം ‘പുഷ്പ’യാണ് ഒന്നാം സ്ഥാനത്ത്. ബാഹുബലി, കെ.ജി.എഫ്, ആർ.ആർ.ആർ, കൽക്കി, ജവാൻ, കാന്താര, ഛാവ, സ്ത്രീ 2 തുടങ്ങിയ സിനിമകളുടെ കളക്ഷൻ ഇനി മറികടക്കാനുണ്ട്. നിലവിലെ വേഗം തുടരുകയാണെങ്കിൽ സ്ത്രീ 2 (597 കോടി)യുടെ കളക്ഷൻ അടുത്ത ദിവസങ്ങളിൽ തന്നെ ‘ധുരന്ദർ’ മറികടക്കും. ചിത്രം 1000 കോടി ക്ലബ്ബിൽ എത്താനുള്ള സാധ്യതയും ശക്തമാണ്.
The post ‘അനിമൽ’ന്റെ റെക്കോർഡുകൾ തകർത്ത് ‘ധുരന്ദർ’! appeared first on Express Kerala.

Spread the love

New Report

Close