loader image
ആദ്യ ദിന കളക്ഷനിൽ റെക്കോർഡിട്ട് ലാലേട്ടൻ ചിത്രങ്ങൾ!

ആദ്യ ദിന കളക്ഷനിൽ റെക്കോർഡിട്ട് ലാലേട്ടൻ ചിത്രങ്ങൾ!

മികച്ച അഭിപ്രായങ്ങൾക്കൊപ്പം ബോക്‌സ് ഓഫീസിലും മലയാള സിനിമകൾ വൻ മുന്നേറ്റമാണ് നടത്തുന്നത്. ആഗോള ബോക്‌സ് ഓഫീസിൽ ആദ്യ ദിനം മലയാള സിനിമകൾ സ്വന്തമാക്കിയ കളക്ഷൻ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഈ പട്ടികയിൽ മോഹൻലാൽ ചിത്രങ്ങളാണ് മുൻനിരയിൽ എന്നതാണ് ശ്രദ്ധേയം.

മോഹൻലാൽ–പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഒരുങ്ങിയ ‘എമ്പുരാൻ’ ആണ് ആദ്യ സ്ഥാനത്ത് നിൽക്കുന്നത്. റിലീസ് ദിനത്തിൽ തന്നെ ആഗോള ബോക്‌സ് ഓഫീസിൽ നിന്ന് 68.20 കോടി രൂപയാണ് ചിത്രം നേടിയത്. കേരളത്തിൽ നിന്നുമാത്രം ഏകദേശം 14 കോടി രൂപയുടെ കളക്ഷൻ എമ്പുരാൻ സ്വന്തമാക്കി. കേരളത്തിൽ 86 കോടി രൂപയും ആഗോളതലത്തിൽ 325 കോടി രൂപയും നേടിയാണ് ചിത്രം ചരിത്ര നേട്ടം കൈവരിച്ചത്.

Also Read: ലഹരിമരുന്ന് കേസ്: ഷൈൻ ടോം ചാക്കോയ്ക്ക് ആശ്വാസം; ലഹരി ഉപയോഗിച്ചെന്ന് തെളിയിക്കാനായില്ലെന്ന് ഫോറൻസിക് റിപ്പോർട്ട്‌

രണ്ടാം സ്ഥാനത്ത് മോഹൻലാൽ–പ്രിയദർശൻ കൂട്ടുകെട്ടിലൊരുങ്ങിയ ‘മരക്കാർ: അറബിക്കടലിന്റെ സിംഹം’ ആണ്. 2021ൽ പുറത്തിറങ്ങിയ ചിത്രം ആദ്യ ദിനം ആഗോള ബോക്‌സ് ഓഫീസിൽ നിന്ന് 20.40 കോടി രൂപ നേടിയിട്ടുണ്ട്. ആന്റണി പെരുമ്പാവൂർ, സി.ജെ. റോയ്, സന്തോഷ് കുരുവിള എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്.

See also  കേരളത്തിന്റെ അതിർത്തി കണ്ണൂരല്ല; അതിവേഗ റെയിലിൽ കാസർകോടിനെ വെട്ടിയവർക്കെതിരെ ആഞ്ഞടിച്ച് ഉണ്ണിത്താൻ

മൂന്നാം സ്ഥാനത്ത് ദുൽഖർ സൽമാൻ ചിത്രം ‘കുറുപ്പ്’ ഇടംപിടിച്ചു. ആദ്യ ദിനം 19.20 കോടി രൂപയാണ് ചിത്രം ആഗോളതലത്തിൽ നേടിയത്. പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ കഥയെ ആസ്പദമാക്കി ശ്രീനാഥ് സംവിധാനം ചെയ്ത ചിത്രം ആകെ 81 കോടി രൂപയുടെ കളക്ഷൻ നേടി. ഇന്ദ്രജിത്ത്, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

Also Read: ‘അനിമൽ’ന്റെ റെക്കോർഡുകൾ തകർത്ത് ‘ധുരന്ദർ’!

മോഹൻലാലിന്റെ ‘ഒടിയൻ’ 18.10 കോടി, ‘തുടരും’ 17.18 കോടി എന്നിവയും പട്ടികയിൽ ഉൾപ്പെടുന്നു. മമ്മൂട്ടിയുടെ ‘ടർബോ’ ആദ്യ ദിനം 16.20 കോടി രൂപ സ്വന്തമാക്കി ശ്രദ്ധ നേടി. പൃഥ്വിരാജ് നായകനായ ‘ആടുജീവിതം’ 16.04 കോടി നേടിയപ്പോൾ, മമ്മൂട്ടിയുടെ പുതിയ ചിത്രം ‘കളങ്കാവൽ’ 15.66 കോടി രൂപയുടെ ആദ്യ ദിന കളക്ഷൻ നേടി. അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് ദുൽഖർ സൽമാൻ നായകനായ ‘കിംഗ് ഓഫ് കൊത്ത’ 15.50 കോടി രൂപ നേടിയെങ്കിലും, പ്രതികൂല അഭിപ്രായങ്ങൾ മൂലം ചിത്രം പരാജയമായിരുന്നു.
The post ആദ്യ ദിന കളക്ഷനിൽ റെക്കോർഡിട്ട് ലാലേട്ടൻ ചിത്രങ്ങൾ! appeared first on Express Kerala.

Spread the love

New Report

Close