
ക്രൈസ്തവ സഭകളുടെ എല്ലാ ആശങ്കകളും പരിഹരിച്ചതിന് ശേഷം മാത്രമേ എഫ്.സി.ആർ.എ ബില്ല് അവതരിപ്പിക്കുകയുള്ളൂവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഇക്കാര്യത്തിൽ ഡൽഹിയിൽ കൂടുതൽ ചർച്ചകൾ നടക്കുമെന്നും സഭകളുടെ ആശങ്കകൾ കണക്കിലെടുത്താണ് ബില്ല് മാറ്റിവെച്ചതെന്നും അദ്ദേഹം പറഞ്ഞു. ബില്ലിനെക്കുറിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു തന്നെ കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.
ആശങ്കകൾ പരിഹരിക്കുക എന്നതാണ് സർക്കാരിന്റെ മുൻഗണന. ബിജെപി പ്രവർത്തകരെ കൊലപ്പെടുത്തിയ സിപിഎമ്മുമായി തങ്ങൾ എങ്ങനെ ധാരണയുണ്ടാക്കുമെന്ന് അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്യാത്തത് ഒരു ഡീലിന്റെയും ഭാഗമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ കോൺഗ്രസിന്റെ കള്ളത്തരങ്ങളെല്ലാം പൊളിയും. രാഹുൽ ഗാന്ധിയുടെ പ്രസ്താവനകൾ അദ്ദേഹത്തിന് വിവരമില്ലാത്തത് കൊണ്ടാണെന്നും രാജീവ് ചന്ദ്രശേഖർ പരിഹസിച്ചു. ശബരിമലയിലെ സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ തന്നെ കൃത്യമായ നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
The post സഭകളുടെ ആശങ്ക പരിഹരിച്ചേ എഫ്.സി.ആർ.എ ബില്ല് കൊണ്ടുവരൂ; നിലപാട് വ്യക്തമാക്കി രാജീവ് ചന്ദ്രശേഖർ appeared first on Express Kerala.




