
നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് കേരളത്തിലെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന് തൊട്ടുപിന്നാലെയാണ് അമിത് ഷാ എത്തുന്നത്. രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്ന് രാത്രി കോഴിക്കോടെത്തുന്ന അദ്ദേഹം നാളെയും മറ്റന്നാളുമായി വിവിധ മണ്ഡലങ്ങളിലെ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും.
നാളെ രാവിലെ 10 മണിക്ക് ബേപ്പൂരിൽ വമ്പൻ റോഡ് ഷോയോടെ പ്രചാരണം ആരംഭിക്കും. വൈകിട്ട് 3 മണിക്ക് കുന്നത്തുനാട് മണ്ഡലത്തിലെ പൊതുസമ്മേളനത്തിൽ സംസാരിക്കും. വൈകിട്ട് 6.15-ന് കാട്ടാക്കടയിൽ ബി.ജെ.പി സ്ഥാനാർത്ഥി പി.കെ. കൃഷ്ണദാസിന്റെ പ്രചാരണ യോഗത്തിൽ പങ്കെടുക്കും. രാത്രി തിരുവനന്തപുരത്ത് പ്രവാസി പ്രവർത്തക സംഗമത്തിലും അദ്ദേഹം ഭാഗമാകും.
Also Read: കടലിൽ കുളിക്കാനിറങ്ങിയ സംഘം തിരയിൽപ്പെട്ടു; വർക്കലയിൽ ഒഡീഷ സ്വദേശിനി മരിച്ചു
മറ്റന്നാൾ രാവിലെ 11 മണിക്ക് ഹരിപ്പാട് സ്ഥാനാർത്ഥി സന്ദീപ് വചസ്പതിക്കായി റോഡ് ഷോ നടത്തും. ഗാന്ധി സ്‌ക്വയർ മുതൽ മാതാ ജംഗ്ഷൻ വരെയാണ് ഈ പരിപാടി. രമേശ് ചെന്നിത്തല ഹരിപ്പാട് സ്ഥാനാര്‍ഥി സന്ദീപ് വചസ്പതിയുടെ റോഡ്‌ഷോയില്‍ പങ്കെടുക്കും. ഗാന്ധി സ്‌ക്വയര്‍ മുതല്‍ മാതാ ജംഗ്ഷന്‍ വരെയാണ് റോഡ് ഷോ. രമേശ് ചെന്നിത്തല, പി.എ. മുഹമ്മദ് റിയാസ് തുടങ്ങിയ പ്രമുഖർ മത്സരിക്കുന്ന മണ്ഡലങ്ങൾ കേന്ദ്രീകരിച്ചാണ് അമിത് ഷായുടെ സന്ദർശനം.
The post തിരഞ്ഞെടുപ്പ് പ്രചാരണം; പ്രധാനമന്ത്രിക്ക് പിന്നാലെ അമിത് ഷാ ഇന്ന് കോഴിക്കോടെത്തും appeared first on Express Kerala.




