
കോഴിക്കോട്: കുന്ദമംഗലം കുരുക്കത്തൂരിൽ വീട്ടിനുള്ളിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ രണ്ട് യുവാക്കൾ കൊല്ലപ്പെട്ടു. പടക്ക നിർമ്മാണത്തിനിടെയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. വീടിന്റെ ഉടമസ്ഥൻ രാഹുൽ, ഇദ്ദേഹത്തിന്റെ സഹോദരീ ഭർത്താവായ രാഹുൽ എന്നിവരാണ് മരിച്ചത്.
സ്ഫോടനത്തിൽ വീട്ടിലുണ്ടായിരുന്ന ഷിനി, ഭർത്താവ് വിഷ്ണു എന്നിവർക്ക് ഗുരുതരമായി പൊള്ളലേറ്റു. ഇവരെ ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉഗ്രശബ്ദത്തോടെയുള്ള സ്ഫോടനമാണ് നടന്നതെന്നാണ് തെന്നാണ് വിവരം. സ്ഫോടനത്തിന്റെ ആഘാതത്തിൽ വീടിന് വലിയ രീതിയിലുള്ള കേടുപാടുകൾ സംഭവിച്ചു. വിവരമറിഞ്ഞ് പോലീസ് സംഘം സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
The post കുന്ദമംഗലത്ത് പടക്കനിർമ്മാണത്തിനിടെ സ്ഫോടനം; രണ്ട് മരണം, ദമ്പതികൾക്ക് പരിക്ക് appeared first on Express Kerala.




